പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിലെ നാനൂറിലധികം സൗരോർജ വഴിവിളക്കുകൾ കണ്ണടച്ചിട്ടും അനങ്ങാതെ അധികൃതർ. മൂന്നുവർഷമായിട്ടും ഇവയുടെ തകരാർ പരിഹരിക്കാൻ ഇടപെടൽ ഉണ്ടായിട്ടില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും സഞ്ചരിക്കുന്ന സംസ്ഥാന പാതയുടെ സ്ഥിതിയാണിത്. കെ.എസ്.ടി.പി.യുടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായി പി.പി റോഡ് വികസനം നടത്തിയപ്പോഴാണ് 45 മീറ്റർ ഇടവിട്ട് 21 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ 450ലേറെ വഴിവിളക്കുകൾ സ്ഥാപിച്ചത്. മൂന്നുവർഷ വാറന്‍റിയോടെയാണ് ഇവ സ്ഥാപിച്ചതെങ്കിലും ഇതിനിടെ തകരാറിലായവ നന്നാക്കാൻ നടപടിയെടുത്തില്ല. കാലാവധി കഴിഞ്ഞതോടെ ബാക്കിയുള്ളവയും തകരാറിലായി. നിലവിൽ 50 എണ്ണത്തിൽ താഴെ മാത്രമാണ് തെളിയുന്നത്. നിരവധി പോസ്റ്റുകൾ വാഹനങ്ങളിടിച്ച് തകർന്നതിന് നഷ്ടപരിഹാരം ഈടാക്കിയിരുന്നു. ഇവയും നന്നാക്കിയിട്ടില്ല. വഴിവിളക്കുകൾ തെളിയാത്തതുമൂലം ഇതുവഴിയുള്ള രാത്രി കാൽനട ദുഷ്കരമാണ്. അനെർട്ടിന് പരിപാലനച്ചുമതല ഏൽപിച്ച് വിളക്കുകൾ തെളിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഒരുവർഷത്തിലേറെയായി പൊതുമരാമത്ത് വകുപ്പ് പറയുന്നുണ്ടെങ്കിലും അതിനും നടപടിയില്ല. ഇനിയും എത്രനാൾ കാത്തിരിപ്പ് തുടരേണ്ടിവരുമെന്നാണ് നാട്ടുകാരുടെ ചോദ്യം. KTL VZR 1 Street Light ചിത്രവിവരണം പാലാ-പൊൻകുന്നം റോഡിലെ പ്രകാശം നിലച്ച സോളാർ വഴിവിളക്കുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.