നീതിയുടെ വിവേചനം ആശങ്കജനകം -പി.ഡി.പി

ഈരാറ്റുപേട്ട: ഭരണകൂടങ്ങളിലൂടെ ഫാഷിസം ജുഡീഷ്യറിയെയും കൈയടക്കുന്നുവെന്ന ആശങ്ക ബലപ്പെടുന്ന വിധിയാണ്​ അഹ്​മദാബാദ്​ സ്​ഫോടനക്കേസിലുണ്ടായതെന്ന്​ പി.ഡി.പി. ഈരാറ്റുപേട്ടയിലെ ശിബിലി, ശാദുലി എന്നിവരുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇവരുടെ കുടുംബാംഗങ്ങളെ നേതാക്കൾ ആശ്വസിപ്പിച്ചു. അഹ്മ്ദാബാദ് സ്ഫോടനക്കേസില്‍ കുറ്റവാളികളെന്ന കണ്ടെത്തലില്‍ 38 പേര്‍ക്കുള്ള വധശിക്ഷ, നീതിന്യായ ചരിത്രത്തിലെ കേട്ടുകേള്‍വിയില്ലാത്ത അപൂര്‍വ വിധിയെഴുത്തുമാണ്. വിധി അന്തിമമല്ല, മേല്‍കോടതികളെ സമീപിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണം. മേൽകോടതികളിൽ നിന്നെങ്കിലും യാഥാർഥ്യ ബോധത്തോടെയും നീതിപൂര്‍വവും നിഷ്പക്ഷവുമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീതിക്കായുള്ള നിയമപരമായ പരിശ്രമങ്ങളില്‍ പി.ഡി.പി ഒപ്പമുണ്ടാകുമെന്ന് സംസ്ഥാന ട്രഷറര്‍ എം.എസ്‌. നൗഷാദ് പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നിഷാദ് നടയ്ക്കല്‍, നിയോജകമണ്ഡലം പ്രസിഡന്‍റ്​ നൗഫല്‍ കീഴേടം, പി.എച്ച്.എഫ് സംസ്ഥാന പ്രസിഡന്‍റ്​ അന്‍സിം പറക്കെവട്ടി, ഭാരവാഹികളായ കാസിം കുട്ടി, കെ.കെ. റിയാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പടം പി.ഡി.പി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ശിബിലി, ശാദുലി എന്നിവരുടെ വീട് സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.