പാലാ: പാലാ നിയോജകമണ്ഡത്തിലെ വിവിധ വികസന പദ്ധതികൾക്ക് ബജറ്റ് വിഹിതം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ പൊതുഭരണം, ധനകാര്യം, പൊതുമരാമത്ത് ,ജലസേചനം, ഐ.ടി വകുപ്പ് മന്ത്രിമാർക്ക് നിവേദനം സമർപ്പിച്ചു. പാലായിലെ എൽ.ഡി.എഫ് ഘടകങ്ങളും ജനപ്രതിനിധികളും ഉന്നയിച്ച വിവിധ ആവശ്യങ്ങളാണ് വിവിധ മന്ത്രാലയങ്ങൾക്ക് സമർപ്പിച്ചത്. മീനച്ചിൽ റിവർ വാലി പദ്ധതി പുനരാരംഭിക്കുക, അരുണാപുരം ചെക്ക് ഡാമിന് പുതിയ ഭരണാനുമതി നൽകുക, റിവർ വ്യൂ എലിവേറ്റഡ് ബൈപാസിന്‍റെ പാലാ റിങ് രണ്ടാംഘട്ടം, മുത്തോലി - ഭരണങ്ങാനം സമാന്തരപാത നിർമാണം, ജനറൽ ആശുപത്രി റോഡ്, പാലാ ഇൻഫോസിറ്റിയുടെ തുടർ നടപടി, പാലാ ജനറൽ ആശുപത്രി, പൈക, രാമപുരം ആശുപത്രികളുടെ വികസനം, ഗ്രീൻ ടൂറിസം പദ്ധതി, നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് രണ്ടാംഘട്ട നിർമാണം എന്നിവ സംബന്ധിച്ചാണ് നിവേദനം നൽകിയിരിക്കുന്നത്. നഗരസഭ ചെയർമാൻ അന്‍റോ പടിഞ്ഞാറേക്കര ,ഫിലിപ് കുഴികുളം, ബൈജു പുതിയിടത്തുചാലിൽ, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺ മാന്തോട്ടം എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.