മാരാമൺ കൺവെൻഷൻ സമാപിച്ചു

മനുഷ്യ ബന്ധങ്ങൾ ഊഷ്മളമാക്കണം -ഡോ. തിയോഡോഷ്യസ്‌ മാര്‍ത്തോമ മെത്രാപ്പോലീത്ത പത്തനംതിട്ട: മനുഷ്യ ബന്ധ​ങ്ങൾ ഊഷ്മളമാക്കണമെന്ന ആഹ്വാനവുമായി 127ാമത്​ മാരാമൺ കൺവെൻഷന്​ സമാപനം. എല്ലാ മനുഷ്യരെയും ഒരുപോലെ കാണണമെന്നും കൂടുതല്‍ വിഭാഗീയത ഉണ്ടാകുവാനല്ല ശ്രമിക്കേണ്ടതെന്നും സമാപന സന്ദേശം നൽകിയ ഡോ. തിയോഡോഷ്യസ്‌ മാര്‍ത്തോമ മെത്രാപ്പോലീത്ത പറഞ്ഞു. ദൈവിക സമര്‍പ്പണമുള്ളവര്‍ക്ക്‌ മാത്രമേ അപരനെ സഹോദരനായി കാണാന്‍ കഴിയൂ. ഭൗതികതയുടെ അതിപ്രസരവും, ദ്രവ്യാഗ്രഹവും ചേര്‍ന്ന്‌ സാഹോദര്യബന്ധങ്ങള്‍, അയൽപക്കബന്ധങ്ങള്‍ ഇല്ലാതെയായി. മതങ്ങള്‍ തമ്മില്‍പോലും വിഭാഗീയത ഉണ്ടാകുന്നു. കൺവെൻഷനിൽനിന്ന്​ മടങ്ങിപ്പോകുമ്പോള്‍ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കണം, മാനസാന്തരത്തിന്റെ അനുഭവം ഉണ്ടാവണം. വീഴ്‌ചകളെ ഓര്‍ത്തു വിഷമിക്കുകയല്ല തെറ്റുകള്‍ തിരിച്ചറിഞ്ഞ്‌ പുതുക്കപ്പെടണം, ദൈവിക ശുശ്രൂഷയില്‍ വ്യാപൃതരാവണം -മെത്രാപ്പോലീത്ത പറഞ്ഞു. ഡോ. യുയാക്കീം മാര്‍ കൂറിലോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. ജോണ്‍ സാമുവേല്‍ പൊന്നുസ്വാമി മുഖ്യപ്രഭാഷണം നടത്തി. ജോസഫ്‌ മാര്‍ ബര്‍ണബാസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത, കെ.സി.സി വൈസ്​ പ്രസിഡന്‍റ്​ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌, തോമസ്‌ മാര്‍ തിമോത്തിയോസ്‌, ഐസക്‌ മാര്‍ പീലക്‌സിനോസ്‌, എബ്രഹാം മാര്‍ പൗലോസ്‌, ഗ്രിഗോറിയോസ്‌ മാര്‍ സ്‌തെഫാനോസ്‌, മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, തോമസ്‌ മാര്‍ തീത്തോസ്‌, മന്ത്രിമാരായ സജി ചെറിയാന്‍, റോഷി അഗസ്‌റ്റിന്‍, പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍, ആന്റോ ആന്റണി എം. പി, എം.എല്‍.എമാരായ രമേശ്​ ചെന്നിത്തല, എന്‍. ജയരാജ്​, പ്രമോദ്‌ നാരായണന്‍, തോമസ്‌ കെ. തോമസ്‌ തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം PTG 21 MARAMON SAMAPANAM 127ാമത്​ മാരാമൺ കൺവെൻഷനിൽ ഡോ. തിയോഡോഷ്യസ്‌ മാര്‍ത്തോമ മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.