നടി ആക്രമിക്കപ്പെട്ട് അഞ്ചുവർഷം; എന്തുചെയ്തെന്ന ചോദ്യവുമായി ഡബ്ല്യു.സി.സി

കൊ​ച്ചി: കേ​ര​ള മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം ന​ട​ന്ന് അ​ഞ്ചു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നെ​തി​രെ വു​മ​ൺ ഇ​ൻ മീ​ഡി​യ ക​ല​ക്ടി​വ് രം​ഗ​ത്ത്. ഫേ​സ്ബു​ക്ക്​ പേ​ജി​ലാ​ണ് സം​ഘ​ട​ന ചോ​ദ്യ​മു​യ​ർ​ത്തു​ന്ന​ത്. '2017 ഫെ​ബ്രു​വ​രി​യി​ൽ താ​ൻ നേ​രി​ട്ട ലൈം​ഗി​ക ആ​ക്ര​മ​ണ​ത്തെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​ക്കി​നെ​യും​കു​റി​ച്ച് 'അ​തി​ജീ​വി​ത' ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി​പ്പെ​ട്ടു. അ​ഞ്ചു​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഇ​നി​യു​ണ്ടാ​വി​ല്ല എ​ന്നു​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​റും അ​ധി​കാ​രി​ക​ളും എ​ന്തു​ചെ​യ്തു? നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തെ പി​ന്താ​ങ്ങു​ന്ന​തി​ന് സി​നി​മ വ്യ​വ​സാ​യം എ​ന്തു​ചെ​യ്തു? എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ നാ​മോ​രോ​രു​ത്ത​രും എ​ന്തു​ചെ‍യ്തു...?' എ​ന്ന​താ​ണ് ഡ​ബ്ല്യു.​സി.​സി പോ​സ്റ്റി​ന്‍റെ ഉ​ള്ള​ട​ക്കം. അ​വ​ൾ​ക്കൊ​പ്പം, അ​തി​ജീ​വി​ത​ക്കൊ​പ്പം എ​ന്നീ ഹാ​ഷ്ടാ​ഗു​ക​ളോ​ടെ​യാ​ണ് പോ​സ്റ്റ്. 2017 ഫെ​ബ്രു​വ​രി 17നാ​ണ് തൃ​ശൂ​രി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ന​ടി​യെ കാ​റി​ൽ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ​ത്. ഇ​തി​നു​പി​ന്നാ​ലെ സി​നി​മ മേ​ഖ​ല​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​രു​ന്നു സി​നി​മ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​ബ്ല്യു.​സി.​സി​യു​ടെ രൂ​പ​വ​ത്ക​ര​ണം. കേ​സി​ൽ ന​ട​ൻ ദി​ലീ​പു​ൾ​പ്പെ​ടെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കേ​സി​ലും വി​ചാ​ര​ണ​വേ​ള​യി​ലും പ​ല നാ​ട​കീ​യ രം​ഗ​ങ്ങ​ളും വ​ഴി​ത്തി​രി​വു​ക​ളു​മു​ണ്ടാ​യി. ഏ​റ്റ​വു​മൊ​ടു​വി​ൽ സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ക്ര​മ​ണ​കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന പു​തി​യ കേ​സും ദി​ലീ​പി​നെ​തി​രെ അ​ടു​ത്തി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.