വസ്​ത്ര വിവാദം ഗൂഢതന്ത്രം -കെ.എൻ.എം

കോഴിക്കോട്: ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കങ്ങൾ വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് കെ.എൻ.എം സംസ്ഥാന ഉന്നതാധികാര സമിതി. മുസ്‍ലിം പെൺകുട്ടികളുടെ വസ്​ത്രരീതിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വിവാദങ്ങളെ വോട്ടുവലയാക്കി മാറ്റാനും അവരെ കാമ്പസുകളിൽനിന്നകറ്റാനുമുള്ള തന്ത്രമാണ്​. ഗവർണർ സ്​ഥാനം വഹിക്കുന്നവർ വരെ മതവിധി പറഞ്ഞ് അപഹാസ്യനാകുന്ന അവസ്ഥ തെറ്റായ സന്ദേശമാണ് നൽകുന്നത്​ -യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ്​ ടി.പി. അബ്​ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് മദനി, പി.പി. ഉണ്ണീൻകുട്ടി മൗലവി, എച്ച്.ഇ. മുഹമ്മദ് ബാബു സേഠ്, നൂർമുഹമ്മദ് നൂർഷാ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.