പ്രതിഭ പുരസ്​കാരം വിതരണംചെയ്തു

എരുമേലി: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എൽ.എ നല്‍കുന്ന പ്രതിഭ പുരസ്കാരം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ വിതരണംചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും മുഴുവൻ മാർക്കും നേടിയ എല്ലാ കുട്ടികള്‍ക്കും നൂറുശതമാനം വിജയം നേടിയ സ്കൂളുകള്‍ക്കുമാണ് പുരസ്കാരം. എരുമേലി സെന്‍റ്​ തോമസ് ഹയർ സെക്കൻഡറി സ്കൂൾ, ഉമ്മിക്കുപ്പ സെന്‍റ്​ മേരീസ് ഹൈസ്കൂൾ എന്നീ സ്കൂളുകളിലെ കുട്ടികൾക്കാണ് പുരസ്കാരങ്ങൾ നൽകിയത്. വിതരണോദ്ഘാടനം എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, എരുമേലി സെന്‍റ്​ തോമസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. വർഗീസ് പുതുപ്പറമ്പിൽ, ഉമ്മിക്കുപ്പ സെന്‍റ്​ മേരീസ് ഹൈസ്കൂൾ മാനേജർ ഫാ. തോമസ് പാലയ്ക്കൽ, ജൂബി അഷ്റഫ്, ജിജി സജി, സക്കറിയാസ് ഡൊമിനിക് ചെമ്പകത്തുങ്കൽ, സി.ജെ. മേരി, ഡൊമിനിക് സാവിയോ, പി.ജെ. തോമസ്, ജോസ് ജോർജ്, ഷാജി വർഗീസ്, ജോബി ഡൊമിനിക് ചെമ്പകത്തുങ്കൽ, സുശീൽകുമാർ, ബേബി കണ്ടത്തിൽ, മിഥിലാജ്, അജു മലയിൽ, അനസ് പ്ലാമൂട്ടിൽ, ബെന്നി കൊച്ചുകരിമ്പനാൽ തുടങ്ങിയവര്‍ പങ്കെടുത്തു. പ്ലാസ്റ്റിക് മാലിന്യത്തിന് തീയിട്ടു ഗാന്ധിനഗർ: മെഡിക്കൽ കോളജിനു സമീപത്തുള്ള സ്വകാര്യ ലാബിനു സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അടക്കം മാലിന്യ കൂമ്പാരത്തിന് തീയിട്ടു.​ പുക ശ്വസിച്ച് സമീപവാസികൾക്കും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അസ്വസ്ഥത ഉണ്ടായതോടെ അഗ്നിരക്ഷാസേന എത്തി തീയണച്ചു. ശനിയാഴ്ച ഉച്ചക്ക്​ ഒന്നോടെയാണ് സംഭവം. രോഗികളുടെ മെഡിക്കൽ പരിശോധന അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത് ഇവിടെ പതിവാണ്. ആർപ്പൂക്കര പഞ്ചായത്ത്​വക ബസ് സ്റ്റാൻഡിനുള്ളിലും വഴിയോരത്തുമെല്ലാം പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട്​ കത്തിക്കാറുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.