കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പുകളുടെ ശല്യം വർധിക്കുന്നു

ചങ്ങനാശ്ശേരി: ചൂട് കൂടിയതോടെ കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പുകളുടെ ശല്യം വർധിച്ചു. വെള്ളിയാഴ്ച മലകുന്നത്ത് കിഴക്കേക്കുറ്റ് ശശികുമാറിന് വീട് പണിയുന്നതിന് സമീപം കുഴിച്ചുകൊണ്ടിരുന്ന കിണറ്റില്‍നിന്ന് ലഭിച്ചത് എട്ടടിയിലധികം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ്. മൂര്‍ഖനെ കണ്ടയുടന്‍ പരിഭ്രാന്തരായ പണിക്കാര്‍ പഞ്ചായത്ത്​ അംഗം ബിജു എസ്.മേനോനെയും അനീഷ് തോമസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പിന്‍റെ റെസ്‌ക്യൂ ടീം അംഗം വിശാൽ കുമരകത്തുനിന്ന്​ എത്തി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. KTL CHR 5 Snake കുറിച്ചിയില്‍നിന്ന്​ വനംവകുപ്പ് അധികൃതര്‍ മൂര്‍ഖന്‍പാമ്പിനെ പിടികൂടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.