ചങ്ങനാശ്ശേരി: ദക്ഷിണാഫ്രിക്കക്ക് സമീപം കപ്പലിൽനിന്ന് കാണാതായ ജസ്‌റ്റിൻ കുരുവിളയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ സർക്കാറിന് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യുമെന്ന് മന്ത്രി വി.എൻ. വാസവൻ. ജസ്‌റ്റിന്‍റെ കുറിച്ചിയിലെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിവരങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. നോർക്ക വഴിയും എംബസിയുമായി ബന്ധപ്പെട്ടും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജസ്‌റ്റിന്‍റെ അമ്മ കുഞ്ഞൂഞ്ഞമ്മ, സഹോദരങ്ങളായ സ്‌റ്റെഫിൻ, ശിഖ എന്നിവരുമായി മന്ത്രി സംസാരിച്ചു. കപ്പൽ കമ്പനിയിൽനിന്ന് ലഭിച്ച വിവരങ്ങൾ കുടുംബാംഗങ്ങൾ മന്ത്രിയെ അറിയിച്ചു. സംഭവമറിഞ്ഞ ദിവസം തന്നെ മന്ത്രി ജസ്‌റ്റിന്‍റെ സഹോദരനുമായി ബന്ധപ്പെട്ടിരുന്നു. പ്രതീക്ഷ കൈവെടിയരുതെന്നും ഉടൻ എന്തെങ്കിലും വിവരം ലഭിക്കുമെന്നും പറഞ്ഞ മന്ത്രി കുടുംബത്തെ ആശ്വസിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, ജോബ് മൈക്കിൾ എം.എൽ.എ, സി.പി.എം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി കെ.സി. ജോസഫ്, ഏരിയ കമ്മിറ്റി അംഗം കെ.ഡി സുഗതൻ, ലോക്കൽ സെക്രട്ടറി ബിജു തോമസ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലൻ, കേരള പ്രവാസിസംഘം ജില്ല സെക്രട്ടറി കെ.ജി അജിത് എന്നിവരും ഒപ്പമുണ്ടായിരുന്നു. KTL CHR 3 minister ജസ്റ്റിന്‍റെ വീട് മന്ത്രി വി.എൻ. വാസവൻ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.