മല്യക്ക് ഹാജരാകാൻ അവസാന അവസരം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: 9,000 കോടിയിലേറെ രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട വ്യവസായി വിജയ് മല്യക്ക് ഹാജരാകാൻ അവസാന അവസരവുമായി സുപ്രീംകോടതി. കോടതിയലക്ഷ്യ കേസിൽ നേരിട്ടോ അഭിഭാഷകൻ വഴിയോ ഹാജരാകണമെന്നാണ് നിർദേശം. കേസിൽ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വാദം കേൾക്കുമെന്ന് ജസ്റ്റിസുമാരായ യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട്, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.