ഉൾവനത്തിൽ കാണാതായ യുവാവിനെ കണ്ടെത്തി

കാഞ്ഞിരപ്പുഴ (പാലക്കാട്​): മാതാപിതാക്കൾക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ യുവാവിനെ 10 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ആനമൂളി ഭാഗത്ത് കണ്ടെത്തി. കാഞ്ഞിരപ്പുഴ പാമ്പാൻതോട് കോളനിയിലെ വെള്ള-കമലു ദമ്പതികളുടെ മകൻ പ്രസാദിനെ (21) കണ്ട് കിട്ടിയ സന്തോഷത്തിലാണ് കോളനിവാസികളും നാട്ടുകാരും. ബുധനാഴ്ച രാവിലെയാണ്​ മാതാപിതാക്കളും സഹോദരി പ്രവീണയും അടങ്ങിയ സംഘത്തോടൊപ്പം ചീനിക്ക പറിക്കാൻ പോയത്. മൂന്നംഗ സംഘം വീട്ടിലെത്തിയെങ്കിലും രാത്രി ഇരുട്ടിയിട്ടും മകൻ വരാത്ത വിഷമത്തിലായിരുന്നു വീട്ടുകാർ. കോളനിവാസികൾ ബുധനാഴ്ച രാത്രി പരിസരത്ത് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ആളെ കണ്ടിരുന്നില്ല. വ്യാഴാഴ്ച രാവിലെയും പ്രസാദ് വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ്, വനംവകുപ്പ്, അഗ്നി രക്ഷാസേന, സിവിൽ ഡിഫൻസ്, കോളനിവാസികൾ എന്നിവർ ചേർന്ന് പെരുമലയിലും പരിസരങ്ങളിലും മണിക്കൂറോളം തിരച്ചിൽ നടത്തി. വഴി തെറ്റിയ യുവാവ് ആനമൂളിക്കടുത്ത് കുറുക്കംകുണ്ടിൽ എത്തുകയായിരുന്നു. KL KD Kanjirapuzha M കാണാതായ പ്രസാദിനെ ആനമൂളിയിൽ കണ്ടെത്തിയപ്പോൾ KL KD The ra chil വനത്തിൽ കാണാതായ യുവാവിനായി വനം, പൊലീസ്, സിവിൽ ഡിഫൻസ് സംഘം തിരച്ചിലിനെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.