വാക്സിൻ മൂന്നാംഡോസ്​ ശാസ്ത്രീയത പരിശോധിച്ചശേഷം -കേന്ദ്രം

ന്യൂഡൽഹി: പ്രായപൂർത്തിയായവർക്ക്​ കോവിഡിനെതിരെ മൂന്നാം ഡോസ്​ വേണമോ എന്നതിൽ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലേ തീരുമാനം എടുക്കൂ എന്ന്​ കേന്ദ്രസർക്കാർ. മറ്റൊരിടത്ത്​ ചെയ്യുന്നു എന്നതിനെ മാത്രം അടിസ്ഥാനമാക്കി ഇവിടെ ​ചെയ്യാനാകില്ലെന്ന്​ നിതി ആയോഗ്​ അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. മറ്റ്​ രാജ്യങ്ങളിൽ സാഹചര്യം വ്യത്യസ്തമായിരിക്കും. ഇവിടെ മൂന്നാം ഡോസ്​ സംബന്ധിച്ച്​ ലഭ്യമായ വിവരങ്ങൾ പരിശോധിച്ച്​ വരുകയാണ്​. വാക്​​സിൻ ജാഗ്രത രാജ്യം കണിശമായി പാലിക്കുന്നുണ്ടെന്നും ഏത്​ അവശ്യഘട്ടത്തിലും വേണ്ടിവന്നാൽ വാക്സിൻ കൊടുക്കാൻ രാജ്യം സന്നദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.