ജനങ്ങളില്‍നിന്ന്​ അകന്നുപോയാല്‍ സര്‍ക്കാറിനെ തിരുത്തണം -കാനം രാജേന്ദ്രൻ

വൈക്കം: ഇടതുപക്ഷ സര്‍ക്കാറിനെ ശക്തിപ്പെടുത്തുന്നതിനൊപ്പം ജനങ്ങളില്‍നിന്ന്​ സര്‍ക്കാര്‍ അകന്നുപോയാല്‍ തിരുത്തേണ്ടതുണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാർ നയങ്ങൾ തിരുത്തി ശരിയായ പാതയിലേക്ക്​ കൊണ്ടുവരാനും സി.പി.ഐക്ക്​ കഴിയണമെന്ന്​ അദ്ദേഹം പറഞ്ഞു. സി.പി.ഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള ഘടകസമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വൈക്കത്ത് പരുത്തുമുടിയില്‍ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഒ.പി.എ സലാം, ലീനമ്മ ഉദയകുമാര്‍, മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായ ജോണ്‍ വി. ജോസഫ്, എം.ഡി. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ജസീന ഷാജുദ്ദീനെയും അസി. സെക്രട്ടറിയായി ജയപ്രകാശിനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.