കോട്ടയം: ലണ്ടൻ സെന്‍റർ ഫോർ ഇന്‍റർഡിസിപ്ലിനറി റിസർച്ചിന്‍റെ നേതൃത്വത്തിലുള്ള അന്തർദേശീയ ചലച്ചിത്ര പഠന സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്‍റ് ജോണിസ് പി. സ്റ്റീഫൻ. ഐഡന്‍റിറ്റി ആൻഡ് അതർനെസ് ഇൻ ഫിലിം എന്ന വിഷയത്തിൽ നടത്തിയ സമ്മേളനത്തിൽ ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് പ്രഫസർ ഡോ. ആര്യ അയ്യപ്പനൊപ്പം ചേർന്നാണ് പ്രബന്ധം അവതരിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള അപേക്ഷകരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 28 പേപ്പറുകൾക്കായിരുന്നു അവതരണാനുമതി. എല്ലാ വർഷവും ലണ്ടനിൽ സംഘടിപ്പിക്കപ്പെടുന്ന സമ്മേളനം, കോവിഡിനെതുടർന്ന് ഇത്തവണ ഓൺലൈനായാണ് നടന്നത്. ചലച്ചിത്ര നിരൂപണവുമായി ബന്ധപ്പെട്ട് നേരത്തെ പ്രവർത്തിച്ചിട്ടുള്ള ജോണിസ്, ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പഠനം തുടരുമെന്ന് അറിയിച്ചു. പടം KTL JONNIES ജോണിസ് പി. സ്റ്റീഫൻ വാലാച്ചിറ റെയില്‍വേ ഗേറ്റ്: ടാറിങ് ഉടന്‍ പൂര്‍ത്തിയാക്കും കടുത്തുരുത്തി: വലാച്ചിറ റെയില്‍വേ ഗേറ്റില്‍ മെറ്റല്‍ ഇളകിക്കിടക്കുന്ന റോഡ് ടാറിട്ട് സഞ്ചാര യോഗ്യമാക്കാനുള്ള നടപടി മൂന്നുദിവസത്തിനുള്ളില്‍ സ്വീകരിക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പിക്ക് എറണാകുളം റെയില്‍വേ അസി. ഡിവിഷനല്‍ എന്‍ജിനീയറുടെ ഉറപ്പ്. വാലാച്ചിറ റെയില്‍വേ ഗേറ്റിലെ റോഡ് തകര്‍ന്ന നിലയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. പിറവം സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിക്കുകയും റോഡ് തകര്‍ന്നുകിടക്കുന്ന ഭാഗം നാളെത്തന്നെ മണ്ണിട്ടുനികത്തി താല്‍ക്കാലികമായി യാത്രക്ലേശം പരിഹരിക്കാമെന്ന് എം.പിക്ക് ഉറപ്പുനല്‍കി. ടാറിന്‍റെ ദൗര്‍ലഭ്യം കാരണമാണ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നും മൂന്നുദിവസത്തിനകം ടാറിങ് പൂര്‍ത്തിയാക്കി യാത്രക്ലേശം ശാശ്വതമായി പരിഹരിക്കുമെന്നും എന്‍ജിനീയര്‍ ഉറപ്പുനല്‍കിയതായി തോമസ് ചാഴികാടന്‍ അറിയിച്ചു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗം ജിന്‍സി എലിസബത്തും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.