ചേനപ്പാടി ശാസ്താക്ഷേത്രത്തിൽ ഉത്സവം

ചേനപ്പാടി: ധർമശാസ്താക്ഷേത്രത്തിൽ ഉത്സവം 12 മുതൽ 19വരെ നടക്കും. 12ന് വൈകീട്ട് ഏഴിന് തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടത്തും. മേൽശാന്തി അറവികുളത്തില്ലം ഹരികൃഷ്ണൻ നമ്പൂതിരി സഹകാർമികത്വം വഹിക്കും. ഉത്സവദിവസങ്ങളിൽ ദിവസവും രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, 8.30ന് ശ്രീഭൂതബലി, ഒമ്പതിന് കലശപൂജ, കലശാഭിഷേകം. 17ന് 12ന് ഉത്സവബലിദർശനം, 18ന് പള്ളിവേട്ട ഉത്സവം, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 8.30ന് പള്ളിവേട്ട എഴുന്നള്ളത്ത്. 19നാണ് ആറാട്ടുത്സവം. രാവിലെ 7.30ന് കാവടി അഭിഷേകം, 3.30ന് ആറാട്ടുബലി, നാലിന് ആറാട്ടുപുറപ്പാട്, അഞ്ചിന് ആറാട്ട്, ആറിന് ആറാട്ട്​ എതിരേൽപ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.