കോട്ടയം: രണ്ടാം കുട്ടനാട് പാക്കേജിന്‍റെ ആദ്യഘട്ടമായി പഴുക്കാനിലക്കായൽ ശുചീകരിച്ച് തുരുത്തുകൾ എടുത്തുമാറ്റി പാടശേഖരങ്ങളുടെ ബണ്ടുകൾ വിപുലമാക്കുന്ന പദ്ധതിക്ക് സർക്കാറിന്‍റെ നൂറുദിന കർമപരിപാടിയിൽ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മീനച്ചിലാർ, മീനന്തറയാർ, കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായാണ് നദികളുടെ പതനസ്ഥാനമായ പഴുക്കാനിലക്കായലിലെ വലിയതുരുത്ത് നീക്കം ചെയ്ത് ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് പദ്ധതി തയാറാക്കിയത്. ഹരിത കേരള മിഷന്‍റെ ഭാഗമായി ഡോ. തോമസ് ഐസക് കിഫ്ബിയിലൂടെ 108 കോടിയുടെ ഭരണാനുമതി നൽകിയിരുന്നു. തിരുവാർപ്പ് പഞ്ചായത്തിലെ ജെ ബ്ലോക്ക്, തിരുവായ്ക്കരി കോട്ടയം നഗരസഭയിലെ എഫ് ബ്ലോക്ക് പാടശേഖരങ്ങളുടെ ചുറ്റും 25 കി.മീ. നീളമുള്ള ബണ്ട് റോഡുകൾ നിർമിക്കാൻ കായലിലെ ചളി ഉപയോഗിക്കും. അത് കൃഷിക്കാർക്ക് സഹായകരമാകും. കായൽ ടൂറിസത്തിനും മലരിക്കൽ ആമ്പൽ വസന്തത്തിനും പദ്ധതി കരുത്താകും. കോട്ടയത്തെ വെള്ളപ്പൊക്കം തടയാനും കായലിലേക്ക് നേരിട്ട് നീരൊഴുക്ക് വർധിപ്പിക്കാനും ഇതോടെ സാധിക്കും. 108 കോടിയുടെ കിഫ്ബി പദ്ധതി നടപ്പാക്കാൻ പാടശേഖരങ്ങളിലെ കൃഷിക്കാർ ജനകീയ കൂട്ടായ്മവഴി സമ്മതപത്രം നൽകിക്കഴിഞ്ഞു. സർക്കാറിനെ ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു. വേമ്പനാട്ടുകായലിന് ആഴംകൂട്ടുന്ന ഈ പദ്ധതി പാരിസ്ഥിതിക സംരക്ഷണത്തിന് ലോക മാതൃകയാകുമെന്ന് നദീപുനർസംയോജന പദ്ധതി കോഓഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ പറഞ്ഞു. എൽ.ഐ.സി വിൽപന: ധര്‍ണ നടത്തി വൈക്കം: എൽ.ഐ.സിയെ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിൽ അധ്യാപക സര്‍വിസ് സംഘടന സമരസമിതി വൈക്കം എൽ.ഐ.സി ഓഫിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ജോയന്‍റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ്.പി സുമോദ് സമരം ഉദ്ഘാടനം ചെയ്തു. സമരസമിതി താലൂക്ക് കണ്‍വീനര്‍ എന്‍. സുദേവൻ അധ്യക്ഷത വഹിച്ചു. ജോയന്‍റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എസ്. സുരേഷ് ബാബു, ജില്ല കമ്മിറ്റി അംഗം കെ.പി. ദേവസ്യ, മേഖല പ്രസിഡന്‍റ് കെ.വി. ഉദയന്‍, സെക്രട്ടറി പി. അജിന്‍ ലാല്‍, പി.കെ. സുജിതകുമാരി, കെ.ജി.ഒ.എഫ് താലൂക്ക് സെക്രട്ടറി ശരത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. KTL Sumod എൽ.ഐ.സിയെ വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ അധ്യാപക സര്‍വിസ് സംഘടന വൈക്കം എൽ.ഐ.സി ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ എസ്.പി. സുമോദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.