സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാര്‍ഥിനിയെ ബൈക്കിടിച്ചു

നെടുംകുന്നം: സ്‌കൂളിന് മുന്നിലെ സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാര്‍ഥിനിയെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ നെടുംകുന്നം സെന്റ് തെരേസാസ് ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനി പത്തനാട് കൂത്തുകല്ലുങ്കല്‍ മെറിന്‍ സെബാസ്റ്റ്യനെ (15) കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യാത്രികരായ പത്തനാട് കരിമ്പോലില്‍ സിജു (16) പത്തനാട് ആലുങ്കല്‍ ശരത്ത് (19) എന്നിവര്‍ക്കും പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് 4.30ന് നെടുംകുന്നം സെന്റ് തെരേസാസ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചുകടന്ന മെറിനെ നെടുംകുന്നം ഭാഗത്തുനിന്ന്​ വന്ന ബൈക്ക് ഇടിച്ചശേഷം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അമിതവേഗത്തിലെത്തിയ ബൈക്കിന്റെ താക്കോല്‍ നാട്ടുകാര്‍ ഊരിമാറ്റി. തുടര്‍ന്ന് കറുകച്ചാല്‍ പൊലീസെത്തിയ ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്. പരിക്കേറ്റ സിജുവും ശരത്തും കറുകച്ചാലിലെ ആശുപത്രിയില്‍ ചികിത്സതേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.