േകാട്ടയം: എംപ്ലോയ്മൻെറ് എക്സ്ചേഞ്ച് നടപ്പാക്കുന്ന ജോബ് ക്ലബ് പദ്ധതിയിൽ ഗ്രൂപ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും. പദ്ധതി ചെലവിൻെറ 25 ശതമാനം (രണ്ട് ലക്ഷം രൂപ ) വരെ സബ്സിഡി അനുവദിക്കും. അപേക്ഷകർ 21നും 45നുമിടയിൽ പ്രായമുള്ളവരാകണം. ഫോൺ: 0481 2560413 കുമരകം സാംസ്‌കാരിക നിലയം ഉദ്ഘാടനം ഇന്ന് കോട്ടയം: വിനോദസഞ്ചാരികള്‍ക്കായി കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് കുമരകത്ത് നിര്‍മിച്ച സാംസ്‌കാരിക കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ഡയറക്ടര്‍ പി. ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി മുഖ്യാതിഥിയാകും.1.16 കോടി രൂപ വിനിയോഗിച്ച് പാരമ്പര്യത്തനിമയോടെ നിര്‍മിച്ച കേന്ദ്രത്തില്‍ നൂറുപേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ ഹാള്‍, സ്റ്റേജ്, ശുചിമുറികള്‍ എന്നിവയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.