തളിർ കാർഷിക കേന്ദ്രം ആരംഭിച്ചു

പാലാ: വെജിറ്റബിൾ ആൻഡ്​ ഫ്രൂട്ട് പ്രമോഷൻ കൗൺസിലി​ൻെറ നേതൃത്വത്തിൽ മുത്തോലിയിൽ ആരംഭിച്ച തളിർ ഗ്രീൻ കാർഷിക കേന്ദ്രം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മാണി സി.കാപ്പൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ആദ്യവിൽപന ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ നിർമല ജിമ്മി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ റൂബി ജോസ്, മുത്തോലി പഞ്ചായത്ത് പ്രസിഡൻറ്​ രഞ്ജിത ജി. മീനാഭവൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജോസ്മോൻ മുണ്ടയ്ക്കൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആൻറണി കെ.ജോർജ്, അനില മാത്തുക്കുട്ടി, ആര്യ സബിൻ, എൻ.കെ. ശശികുമാർ, ടോബിൻ കെ. അലക്സ്, എ. സുൾഫിക്കർ എന്നിവർ സംസാരിച്ചു. കർഷകർക്ക്​ ആവശ്യമായ ഉൽപാദന ഉപാധികൾ, വിത്ത്, തൈകൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ, നടീൽ വസ്തുക്കൾ, കുമ്മായം, കർഷകർ ഉൽപാദിപ്പിച്ച നാടൻ പച്ചക്കറികൾ തുടങ്ങിയവ തളിർ കാർഷിക കേന്ദ്രത്തിലൂടെ ലഭിക്കും. ചകിണിപ്പാലം ഇൻഡ്യാർ ഫാക്ടറിക്കു സമീപമാണ് തളിർ ഗ്രീൻ കാർഷികകേന്ദ്രം പ്രവർത്തിക്കുന്നത്. KTL VEGITABLE & FRUITES വെജിറ്റബിൾ ആൻഡ്​ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ മുത്തോലിയിൽ ആരംഭിച്ച തളിർ കാർഷിക കേന്ദ്രത്തി​ൻെറ ഉദ്ഘാടനത്തോട്​ അനുബന്ധിച്ച്​ മാണി സി.കാപ്പൻ എം.എൽ.എ ഭദ്രദീപം തെളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.