കോട്ടയം: പാലാ സീറ്റിനെചൊല്ലി തർക്കം തുടരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻെറ സാന്നിധ്യത്തിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗം. കോട്ടയത്ത് സീറ്റുകളുടെ എണ്ണം വർധിപ്പിച്ചേ മതിയാകൂവെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേരള കോൺഗ്രസ് എമ്മിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും നിർദേശിച്ചു. പാലാ സീറ്റിൻെറ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പിണറായി യോഗത്തിൽ വ്യക്തമാക്കിയതായാണ് സൂചന. കാപ്പൻെറ പ്രസ്താവനകൾ കാര്യമാക്കേണ്ടതില്ല. സീറ്റിൻെറ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് എല്‍.ഡി.എഫ് സംസ്ഥാന സമിതിയാണ്. ഇതിനുമുമ്പേ പരസ്യവിവാദമുണ്ടായതിലെ അതൃപ്തിയും പിണയായി യോഗത്തില്‍ പങ്കുെവച്ചതായാണ് വിവരം. പാലാ ചർച്ചയിൽ സെക്രട്ടേറിയറ്റിലെ ഭൂരിഭാഗംപേരും കാപ്പന് ഏതിരായ നിലപാട് സ്വീകരിച്ചത്. കാപ്പൻ യു.ഡി.എഫുമായി ധാരണയുണ്ടാക്കിയതായുള്ള സംശയവും ചിലർ ഉയർത്തി. പാലായിൽ എൻ.സി.പിക്കോ കാപ്പേനാ ശക്തിയില്ലെന്ന് ജില്ല നേതൃത്വം പിണറായിയെ അറിയിച്ചു. കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുന്നതാകും ഉചിതമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. എന്നാൽ, ഒരു മുതിർന്ന നേതാവ് വിജയിച്ചയാളെ മാറ്റുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും തുടരാന്‍ കഴിയണം. കാഞ്ഞിരപ്പള്ളി സീറ്റിൽ സി.പി.ഐയുടെ പിടിവാശി നിലനിൽക്കിെല്ലന്ന് പരോക്ഷമായി വ്യക്തമാക്കിയ പിണറായി വിട്ടുനൽക്കുന്ന സീറ്റുകൾക്ക് പകരം നൽകാൻ കഴിയുമെങ്കിൽ അതും ആലോചിക്കുമെന്ന് സൂചിപ്പിച്ചു. പൂഞ്ഞാറിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിർേദശിച്ചു. ഒരുമണിക്കൂർ നീളുന്ന യോഗത്തിൽ ജില്ലയിലെ വിവിധ മണ്ഡല സാധ്യതകളും യോഗം വിലയിരുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴുസീറ്റ് നേടാനാകുമെന്ന് ജില്ല നേതൃത്വം പിണറായിയെ അറിയിച്ചതായാണ് വിവരം. അതേസമയം, സംസ്ഥാന തലത്തിലുള്ള കോഓഡിനേഷന്‍ കമ്മിറ്റിയാണ് സീറ്റ് വിഭജന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലാ സീറ്റ് യോഗത്തിൽ ചര്‍ച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.