കോട്ടയം: എം.ജി സർവകലാശാല കാമ്പസിലെ സംവാദത്തിൽ മുഖ്യമന്ത്രിയെ കാത്തിരുന്നത് കേരളത്തിന് എന്തുകൊണ്ടാണ് വനിത മുഖ്യമന്ത്രി ഉണ്ടാവാതിരുന്നതെന്ന ചോദ്യം തുടങ്ങി 'മാസ്റ്റർ' തമിഴ് സിനിമയിലെ ഡയലോഗ് വരെ. വിദ്യാഭ്യാസ വിഷയങ്ങൾക്ക് പുറമെ സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡേഴ്സ് എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. അനുമോൾ ഒൗസേഫ് ആണ് എന്തുകൊണ്ടാണ് കേരളത്തിന് വനിത മുഖ്യമന്ത്രി ഇല്ലാതെ പോയി എന്ന് ചോദിച്ചത്. സാനിറ്ററി പാഡിൻെറ കവറുമായാണ് അനുമോൾ പോഡിയത്തിനടുത്തേക്ക് എത്തിയത്. പാഡ് ഉയർത്തിക്കാണിച്ച അനുമോൾ ഇതിന് വലിയ ചെലവാണെന്നും ചൂണ്ടിക്കാട്ടി. വിദ്യാർഥിനികൾക്ക് ആർത്തവ സമയത്ത് ഹാജരോടുകൂടിയ അവധി അനുവദിക്കണമെന്ന അനീഷിൻെറ ആവശ്യം കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. സ്കൂളുകളിലെ ഷീ പാഡ് സ്കീം കോളജ് തലത്തിൽകൂടി വ്യാപിപ്പിക്കണമെന്ന് ശ്വേത മറിയം ആവശ്യപ്പെട്ടു. എൽ.ജി.ബി.ടി കമ്മ്യൂണിറ്റിക്കുവേണ്ടി സംസാരിച്ച തീർഥ സാർവിക ട്രാൻസ്ജൻഡർ എന്ന പദം ഇല്ലെന്നും ട്രാൻസ്ജൻഡർ പേഴ്സൻ അല്ലെങ്കിൽ ട്രാൻസ്ജൻഡർ കമ്മ്യൂണിറ്റി എന്ന പദം ഉപയോഗിക്കണമെന്നും ചൂണ്ടിക്കാട്ടി. ഭിന്നലിംഗം, മൂന്നാംലിംഗം എന്നുവിളിക്കുന്നത് നിരോധിക്കണം. കായിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിദ്യാർഥികളിലേക്കെത്തിക്കാൻ േപ്രാജക്ട് സ്പോർട്സ് സൻെറർ ആരംഭിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ച അഭിനവ് ഷൈജുവാണ് നിർദേശങ്ങൾ നടപ്പായാൽ 'വി കാൾ യു മാസ്റ്റർ' എന്ന് മാസ്റ്റർ സിനിമയിലെ സംഭാഷണം പറഞ്ഞ് അവസാനിപ്പിച്ചത്. വിദ്യാർഥികളുടെ ചോദ്യങ്ങളായിരുന്നു ആദ്യെസഷനിൽ. തുടർന്ന് മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് ഒരുമിച്ച് മറുപടി നൽകുകയായിരുന്നു. തെരഞ്ഞെടുത്ത 24 വിദ്യാർഥികളാണ് ആശയങ്ങൾ പങ്കുവെച്ചതും ചോദ്യങ്ങളുന്നയിച്ചതും. ബാക്കിയുള്ളവർ എഴുതിനൽകി. മുഖ്യമന്ത്രി സംസാരം അവസാനിപ്പിച്ച് നന്ദിപറഞ്ഞശേഷം ചോദ്യം ചോദിക്കാനെഴുന്നേറ്റ വിദ്യാർഥിനിയെ 'ഇനി ഒരുചോദ്യമില്ല. അവസാനിച്ചു' എന്നുപറഞ്ഞ് വിലക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.