താൽക്കാലികക്ക​ാരെ സ്ഥിരപ്പെടുത്തൽ​ മാനുഷിക നടപടി -മുഖ്യമന്ത്രി

കോട്ടയം: 10 വർഷത്തിലധികം ജോലി ചെയ്​ത താൽക്കാലികക്കാരെ പിരിച്ചുവിടുന്നത്​ മാനുഷിക നടപടിയല്ല. പി.എസ്​.സി നിയമനം ഇല്ലാത്തിടത്താണ്​​ ഇവർക്ക്​ അംഗീകാരം നൽകുന്നതെന്നും​ മുഖ്യമന്ത്രി പിണറായി വിജയൻ. എം.ജി സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദപരിപാടിയിൽ, താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലൂടെ തങ്ങളുടെ അവസരം​ നഷ്​ടപ്പെടുത്തുകയല്ലേ എന്ന അഞ്​ജു ബെന്നിയുടെ ചോദ്യത്തിന്ന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. പി.എസ്​.സി നിയമനം ഇല്ലാത്ത തസ്​തികയിൽ 22 വർഷമായി ജോലി ചെയ്യുന്ന താൽക്കാലികക്കാരുണ്ട്​. ഈ സർക്കാറി​ൻെറ കാലത്ത്​ നിയമിക്കപ്പെട്ടവരല്ല ഇവർ. ചെറുപ്രായത്തിൽ ജോലിക്ക്​ കയറിയ ഇവരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്​. ഇവർക്ക്​ സ്ഥിരനിയമനം നൽകുന്നത്​ മാനുഷിക നടപടി മാത്രമാണ്​. ആരുടെയും തൊഴിൽ നഷ്​ടപ്പെടുമെന്ന ആശങ്ക വേണ്ട​. പ്രത്യേകിച്ച്​ ഇൗ സർക്കാർ അതിനൊരുെമ്പടില്ല. നമ്മുടെ നാട്ടിൽ ​േകാലാഹലങ്ങൾക്കിപ്പോൾ കുറവില്ലല്ലോ. ഇപ്പോഴുയരുന്ന കോലാഹലങ്ങൾ അതി​ൻെറ ഭാഗം മാത്രമായി കണ്ടാൽ മതി. ​ഏറ്റവും കൂടുതൽ പി.എസ്​.സി നിയമനങ്ങൾ നടന്ന കാലയളവാണ്​ സംസ്ഥാന സർക്കാറി​േൻറതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.