​േകാവിഡാനന്തര വർഷത്തിൽ വിദ്യാർഥികൾക്ക്​ പാർട്​ ടൈം ജോലി -മുഖ്യമന്ത്രി

കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠനത്തോടൊപ്പം ജോലി എന്ന സംവിധാനം കോവിഡാനന്തര അധ്യയനവർഷത്തിൽ ആരംഭിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. എം.ജി സർവകലാശാല കാമ്പസിൽ 'സി.എം അറ്റ്​ കാമ്പസ്​' പരിപാടിയിൽ വിദ്യാർഥികളോട്​ സംവദിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അധ്യയന വർഷം ആരംഭിക്കാനാണ്​ ഉദ്ദേശിച്ചിരുന്നത്​. പഠനസമയം ഉച്ചവരെയായി ക്രമീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, കോവിഡ്​ വ്യാപനം വന്നതോടെ മുടങ്ങി. അടുത്ത വർഷം മുതൽ വിദ്യാർഥികൾക്ക്​ പാർട്ട്​ ടൈം ജോലിക്ക്​​ സൗകര്യം നൽകും. ഇതിനായി കാമ്പസുകളിൽ സർക്കാർ പദ്ധതികളിലേക്ക്​ പ്ലേസ്​മൻെറ്​ ആരംഭിക്കുന്നത്​ ആലോചിക്കും. തദ്ദേശസ്ഥാപനങ്ങളിലെ വിവിധ പദ്ധതികളിൽ ഇ​േൻറൻഷിപ്പും​ നൽകും.​ ഉന്നത വിദ്യാഭ്യാസ്ഥാപനങ്ങളുടെ ​കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്​. ലൈബ്രറികൾ ഭിന്നശേഷിസൗഹൃദമാക്കുന്ന കാര്യവും പരിഗണിക്കും. വീൽചെയറിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക്​ ശൗചാലയം,​ വാഷ്​ റൂം എന്നിവ ക്രമാനുഗതമായി സജ്ജീകരിക്കും. ഹാൾ ടിക്കറ്റ് നൽകൽ​, പരീക്ഷ, റിസൽറ്റ്​, സർട്ടിഫിക്കറ്റ്​ ലഭ്യമാക്കൽ തുടങ്ങിയവ അടുത്ത വർഷം മുതൽ സമയബന്ധിതമാക്കും. സർട്ടിഫിക്കറ്റ്​ വിദ്യാർഥികളുടെ അവകാശമാണ്​. കാമ്പസുകളിൽ കളരി അഭ്യസിപ്പിക്കണമെന്ന നിർ​േദശം വന്നിട്ടുണ്ട്​. അക്കാര്യത്തിൽ എന്താണ്​ ചെയ്യാൻ കഴിയുമെന്ന്​ നോക്കും. സർവകലാശാലകളെ പരസ്​പരം ബന്ധിപ്പിക്കുന്ന നെറ്റ്​വർക്ക്​ പരിഗണിക്കും. സംസ്ഥാനത്തെ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവി​ൻെറ കേന്ദ്രങ്ങളാക്കുകയാണ്​​ ലക്ഷ്യം. കേരളം ഉന്നത വിദ്യാഭ്യാസ ഹബ് ആകുന്നതോടെ മറ്റ്​ രാജ്യങ്ങളിൽനിന്ന്​ വിദ്യാർഥികൾ ഇ​ങ്ങോട്ടുവരുന്ന സാഹചര്യമുണ്ടാകും. അങ്ങനെയെങ്കിൽ ലോകത്തെ മികച്ച സർവകലാശാലകളുടെ ആദ്യനിരയിൽ കേരളവും സ്ഥാനംപിടിക്കും. വിദ്യാർഥികളുടെ നിർദേശങ്ങളിൽ സർക്കാറിന്​ കഴിയുന്നവ ഇപ്പോൾ ചെയ്യും. പ്രകടന പത്രികയിലുൾപ്പെടുത്താവുന്നത്​ അങ്ങനെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എം.ജി സർവകലാശാല, കാലടി ശ്രീശങ്കരാചാര്യ സംസ്​കൃത സർവകലാശാല എന്നിവിടങ്ങളിൽനിന്നുള്ള 200 വിദ്യാർഥികളാണ്​ 'നവകേരളം, യുവകേരളം, ഉന്നത വിദ്യാഭ്യാസത്തി​ൻെറ ഭാവി' വിഷയത്തിൽ സംവാദത്തിൽ പ​​ങ്കെടുത്തത്​. ​വീണ ജോർജ്​ എം.എൽ.എ ആയിരുന്നു അവതാരക. എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, പ്രോ വൈസ് ചാന്‍സലര്‍ സി.ടി. അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റ് അംഗം പി. ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.