മണർകാ​ട്ടെ ശീട്ടുകളി: എസ്‌.എച്ച്‌.ഒ ക്കെതിരെ നടപടി നിർദേശിച്ച്​ സ്‌പെഷൽ ബ്രാഞ്ച്​ റിപ്പോർട്ട്‌

​േകാട്ടയം: മണർകാട്​ ക്രൗൺ ക്ലബിലെ ശീട്ടുകളി റെയ്​ഡുമായി ബന്ധപ്പെട്ട വിവാദഫോൺ സംഭാഷണത്തിൽ പൊലീസ്​ എസ്‌.എച്ച്‌.ഒ ആർ. രതീഷ്കുമാറിനെതിരെ നടപടി നിർദേശിച്ച്​ സ്‌പെഷൽ ബ്രാഞ്ച്​ റിപ്പോർട്ട്‌. പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്​ദം രതീഷ്‌കുമാറി​േൻറതാണെന്ന്​ സ്​ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കേസിൽ പ്രതി ചേർത്തയാൾക്ക്​ ഉപദേശം നൽകിയത്​ ഗുരുതര വീഴ്​ചയാണ്​. രതീഷ്കുമാർ പൊലീസ്​ ചട്ടങ്ങൾ ലംഘിച്ചതായും സ്​പെഷൽ ബ്രാഞ്ച്​ ഡിൈവ.എസ്​.പി അനീഷ്‌.വി.കോര ജില്ല പൊലീസ്​ മേധാവി ജി.ജയദേവിന്​ നൽകിയ റിപ്പോർട്ടിൽ പറയുന്നു. റെയ്​ഡിൽ പിടികൂടിയ പ്രതികളുടെ വിലാസം ഏഴുതിയതിൽ വീഴ്​ചയുണ്ടായി. സേനയുടെ അന്തസ്സ്​​ ഇടിച്ചുതാഴ്​ത്തിയതായും കുറ്റപ്പെടുത്തുന്നുണ്ട്​. റിപ്പോർട്ടി​ൻെറ അടിസ്​ഥാനത്തിൽ ഇൻസ്​പെക്​ടർക്കെതിരെ നടപടിയുണ്ടാകുമെന്നാണ്​ വിവരം. ​െകാച്ചി റേഞ്ച്​ ​െഎ.ജിയാകും തീരുമാനമെടുക്കുക. കഴിഞ്ഞ 11 നാണ് മണർകാട് ടൗണിലെ ക്രൗൺ ക്ലബിൽ ശീട്ടുകളിക്കിടെ പൊലീസ്​ റെയ്​ഡ് നടത്തി 18 ലക്ഷം രൂപ പിടിച്ചെടുത്തത്. 43 പേർക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ ക്രൗൺ ക്ലബ് സെക്രട്ടറി മണർകാട് മാലം വാവത്തിൽ കെ.വി സുരേഷും (മാലം സുരേഷ്) അന്വേഷണ ഉദ്യോഗസ്​ഥനായിരുന്ന മണർകാട് സ്​റ്റേഷൻ ഹൗസ്​ ഓഫിസർ ആർ. രതീഷ്കുമാറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവരികയായിരുന്നു​. പൊലീസിനെ കുറ്റപ്പെടുത്തി സംസാരിച്ച രതീഷ്കുമാർ, കോടതിയെ സമീപിക്കാൻ ഉപദേശം നൽകുകയും ചെയ്​തിരുന്നു. വിവാദമായതോടെ സംഭവ​െത്തക്കുറിച്ച്​ അന്വേഷിക്കാൻ സ്​പെഷൽ ബ്രാഞ്ച്​ ഡിവൈ.എസ്​.പി അനീഷ് വി.കോരയെ ജില്ല പൊലീസ്​ മേധാവി ചുമതലപ്പെടുത്തുകയായിരുന്നു. രതീഷ്കുമാറിനെ മാറ്റി കാഞ്ഞിരപ്പള്ളി ഡി.​ൈവ.എസ്​.പി ജെ.സന്തോഷ്​കുമാറി​ന്​ കേസി​ൻെറ അന്വേഷണവും കൈമാറിയിരുന്നു. വ്യാഴാഴ്​ച കാഞ്ഞിരപ്പള്ളി ഡി.​ൈവ.എസ്​.പി ജെ.സന്തോഷ്​കുമാറി​ൻെറ നേതൃത്വത്തിൽ യോഗം ചേർന്ന്​ കേസി​ൻെറ തുടർനടപടികൾ വിലയിരുത്തി. സമീപവാസികളടക്കമുള്ളവരുടെ മൊഴിയെടുക്കാൻ തീരുമാനിച്ചു. മൊഴിയെടുക്കേണ്ടവരു​െട പട്ടിക തയാറാക്കി. ക്ലബിൽ പരിശോധന നടത്തും. സമീപ സ്​​ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിക്കും. ക്ലബിനെതിരെ ഉയർന്ന പരാതികളെല്ലാം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്​. ​ശീട്ടുകളി സ്​ഥലത്തുനിന്നല്ല പണം പിടിച്ചതെന്ന് ക്ലബ്​ അധികൃതർ പരാതി നൽകിയ സാഹചര്യത്തിൽ​ മുഴുവൻ വിവരങ്ങളും പരിശോധിക്കാനും ധാരണയായിട്ടുണ്ട്​. ഇതിനുപിന്നിൽ സമ്മർദമാണെന്ന്​​ ആക്ഷേപമുണ്ട്​. കേസിലെ പ്രതികളെ രക്ഷിക്കാൻ രാഷ്​​ട്രീയ- മത- പൊലീസ്​ സമ്മർദമുണ്ട്​​. ​മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ നേരത്തേന്നെ അറിയാമായിരുന്നിട്ടും നടപടിയെടുത്തിരുന്നില്ല. പല പരാതികളും മുക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.