പാലായിൽ അനധികൃത പാർക്കിങ്; ഗതാഗതക്കുരുക്ക്​ രൂക്ഷം

പാലാ: നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്കിങ്​ നടത്തുന്നത് ഗതാഗതക്കുരുക്ക് സൃഷ്​ടിക്കുന്നതായി പരാതി. സൻെറ്​ മേരീസ് സ്‌കൂള്‍ റോഡ്, സിവില്‍ സ്‌റ്റേഷന്‍ റോഡ്, റിവര്‍വ്യൂ റോഡ്, കട്ടക്കയം റോഡ്, ന്യൂബസാര്‍ റോഡ്, ടി.ബി റോഡ് എന്നിവിടങ്ങളിലാണ് ആളുകള്‍ തോന്നുംപടി വാഹനങ്ങള്‍ നിര്‍ത്തിയിട്ടുപോകുന്നത്. തിരക്കേറിയ നഗരത്തി​ൻെറ ഭാഗങ്ങളില്‍ പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന നടപ്പാതയും ബസ് സ്​റ്റോപ്പുകളും റോഡി​ൻെറ വശങ്ങളും കൈയേറിയുള്ള പാര്‍ക്കിങ്​ വ്യാപകമായിരിക്കുകയാണ്. വാഹനങ്ങള്‍ റോഡരികുകള്‍ കൈയേറുന്നതോടെ കാല്‍നടയായി പോകുന്നവര്‍ റോഡിലേക്ക് ഇറങ്ങിനടക്കേണ്ട അവസ്ഥയാണ്. ടി.ബി റോഡിലും ന്യൂബസാര്‍ റോഡിലും വഴിയടച്ച് പോലും മണിക്കൂറുകളോളം വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്ന സ്ഥിതിയാണ്. ദൂരയാത്രകള്‍ പോകുന്നവര്‍ വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത് ബസുകളില്‍പോയി രാത്രിയാണ് മടങ്ങിയെത്തുന്ന സംഭവവും പതിവാണ്. കൊട്ടാരമറ്റം ബസ് സ്​റ്റാന്‍ഡിലും ഇത്തരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ സ്​റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിടുന്നുണ്ട്. രാമപുരം റോഡിലും റിവര്‍വ്യൂ റോഡിലും സൻെറ്​ തോമസ് സ്‌കൂള്‍ പരിസരത്തും കുരിശുപള്ളി കവലയിലും പുത്തന്‍പള്ളിക്കുന്ന് ബൈപാസിലേക്കുള്ള ലിങ്ക് റോഡിലും വഴിയടച്ചുള്ള പാര്‍ക്കിങ്​ കാരണം വാഹനയാത്ര ദുരിതമാക്കുന്നുണ്ട്. നഗരത്തില്‍ വിവിധ ആവശ്യങ്ങളുമായി എത്തുന്നവര്‍ വഴിവക്കിലും ഫുട്പാത്തുകളിലും വാഹനം നിര്‍ത്തിയിട്ട് പോകുന്ന അവസ്ഥയാണ്. ഇതിനിടയിലൂടെയാണ് വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടക്കാര്‍ നടന്നുപോകുന്നത്. നഗരത്തില്‍ എത്തുന്നവര്‍ക്ക് സുഗമമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്തണമെന്നും അനധികൃത പാര്‍ക്കിങ്​ തടയണമെന്നും ആവശ്യപ്പെട്ട് പാലാ പൗരസമിതി അധികൃതര്‍ക്ക് നിവേദനം നല്‍കി. പി. പോത്തന്‍, സേബി വെള്ളരിങ്ങാട്ട്, ജോണി പന്തപ്ലാക്കല്‍, രാജു പുതുമന, സോജന്‍ ഇല്ലിമൂട്ടില്‍, ബേബി കീപ്പുറം, ജോയി ചാലില്‍, ജയിംസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.