അനുസ്മരണ സമ്മേളനവും താക്കോല്‍ദാനവും

കടുത്തുരുത്തി: കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് എം.കെ. ചാക്കോ മൂശാരിപറമ്പിലിന്റെ 15ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനവും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ട് കുടുംബങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ താക്കോല്‍ദാനവും നടന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. എം.കെ. ചാക്കോയുടെ സ്മരണാർഥം മക്കളായ ബിജോയ്​ ചാക്കോയും ബിജു ചാക്കോയുമാണ് വീടുകളുടെ നിര്‍മാണത്തിനായി പണം നല്‍കിയത്. മണ്ഡലം പ്രസിഡന്റ് ലൂക്കോസ് മാക്കീല്‍ അധ്യക്ഷതവഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍, ടി. ജോസഫ്, ഡി.സി.സി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ്, മറിയാമ്മ ചാക്കോ, ബിജോയ്​ ചാക്കോ, ബിജു ചാക്കോ, എന്‍.എ. എബ്രഹാം, പഞ്ചായത്ത്​ അംഗം ബിനോ സ്‌കറിയ എന്നിവര്‍ സംസാരിച്ചു. രജനി മുരളി വെട്ടിത്തുരുത്തേല്‍, വി.എസ്. ഉഷ മുണ്ടുവേലില്‍, ബിനി സനല്‍ ആലംഞ്ചേരില്‍, കുര്യന്‍ ജോസഫ് കൈതമറ്റത്തില്‍, ജെസി ബാബു ചെറുമണത്തുകാലായില്‍, ജോഷി കോര പണിക്കരേടത്ത്, വി.സി. തങ്കപ്പന്‍ വടക്കേപ്പറമ്പില്‍, ഷിജോമോന്‍ ചെറിയാന്‍ കുന്നത്ത് എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.