ചങ്ങനാശ്ശേരി: സ്വാതന്ത്ര്യസമര സേനാനിയും ജില്ലയിലും ചങ്ങനാശ്ശേരി താലൂക്കിലും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാൻ നേതൃത്വം നൽകുകയും ചെയ്ത സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന വി.ആർ. ഭാസ്കരന്‍റെ നാലാമത് അനുസ്മരണ സമ്മേളനം വിപുലമായി ആചരിച്ചു. വി.ആർ.ബി ഭവനിലെ സ്മൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തുകയും പതാക ഉയർത്തുകയും ചെയ്തു. തുടർന്ന് ചേർന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.സി. ജോസഫ് അധ്യക്ഷതവഹിച്ചു. കുറിച്ചി, വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, ടൗൺ നോർത്ത്, ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിലും 149 ബ്രാഞ്ച് കേന്ദ്രങ്ങളിലും വി.ആർ.ബിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും പതാക ഉയർത്തുകയും ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം മുൻ കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.സി. ജോസഫ് അധ്യക്ഷതവഹിച്ചു. KTL CHR 5 VRB വി.ആർ. ഭാസ്കരന്‍റെ നാലാമത് അനുസ്മരണ സമ്മേളനം മുൻ കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.