എരുമേലി: ദേശീയ വ്യാപാരസംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡലിന്റെ ദിനാചരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂനിറ്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. ജില്ല പ്രസിഡന്റും സംസ്ഥാന ട്രഷററുമായ എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റും ജില്ല വൈസ് പ്രസിഡന്റുമായ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ജെ. ശശിധരൻ, ട്രഷറർ കെ. വിജയകുമാർ, വൈസ് പ്രസിഡന്‍റുമാരായ, സി.പി. മാത്തൻ, പി.എ. സലിം, സെക്രട്ടറിമാരായ സി.എം. അബ്ദുൽ നാസർ, ബേബി ജോർജ്, സിബിച്ചൻ ആന്റണി, എരുമേലി മർച്ചന്റ്സ് കോഓപറേറ്റിവ് സഹകരണ സംഘം പ്രസിഡന്റ് തോമസ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം : ജില്ല പ്രസിഡന്റും സംസ്ഥാന ട്രഷററുമായ എം.കെ. തോമസുകുട്ടി കൊടി ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.