കോട്ടയം: യൂനിയൻ ദേശീയ വൈസ് പ്രസിഡന്‍റ് സുമിത് ശ്രീധരൻ നമ്പ്യാരെ പിരിച്ചുവിട്ടതിനെതിരെ ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ (എ.ഐ.ബി.ഇ.എ) ജീവനക്കാർ പണിമുടക്കി. ജീവനക്കാർ സോണൽ ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. എ.കെ.ബി.ഇ.എഫ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. യു.എഫ്.ബി.യു ജില്ല കൺവീനർ ജോർജി ഫിലിപ്പ്, ഡബ്ല്യു.സി.സി ജില്ല ചെയർമാൻ പി.എസ്. രവീന്ദ്രനാഥൻ, എ.കെ.ബി.ഇ.എഫ് ജില്ല ചെയർമാൻ സന്തോഷ് സെബാസ്റ്റ്യൻ, ജില്ല സെക്രട്ടറി എസ്. ഹരിശങ്കർ, എ.കെ.ബി.ഇ.എഫ് വനിത വിഭാഗം ജില്ല ചെയർപേഴ്സൻ അനിജ ജി. നായർ, വിജയ് വി. ജോർജ്, അഖിൽ ദിനേശ്, എ.എസ്. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പടം: KTL Federal bank ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ കോട്ടയത്ത് നടത്തിയ ധർണ എ.കെ.ബി.ഇ.എഫ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.