ബൈക്കിടിച്ച് വഴിയാത്രികന് ഗുരുതര പരിക്ക്

മാന്തുരുത്തി: അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വഴിയാത്രികന് ഗുരുതരപരിക്ക്. മാന്തുരുത്തി ചിറയ്ക്കൽ ഗോപനാണ് (54) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 6.15ന് മാന്തുരുത്തി കവലക്ക് സമീപമായിരുന്നു അപകടം. വാഴൂർ റോഡിലൂടെ കറുകച്ചാൽ ഭാഗത്തേക്ക് നടന്നുപോകുകയായിരുന്നു ഗോപൻ. വാഴൂർ ഭാഗത്തുനിന്നും എത്തിയ ബൈക്ക് പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഗോപന് തലക്ക് സാരമായി പരിക്കേറ്റു. നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കറുകച്ചാൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.