കറുകച്ചാലിൽ വൈദ്യുതി മുടക്കം പതിവാകുന്നു

കറുകച്ചാൽ: കറുകച്ചാൽ മേഖലയിൽ മുന്നറിയിപ്പില്ലാതെ മണിക്കൂറുകൾ ഇടവിട്ട് വൈദ്യുതി മുടക്കുന്നതായി പരാതി. കെ.എസ്.ഇ.ബി കറുകച്ചാൽ സെക്​ഷന് കീഴിലാണ് തുടർച്ചയായി വൈദ്യുതി മുടക്കം പതിവാകുന്നത്​. ഓഫിസിലേക്ക് വിളിച്ചാൽ ഫോൺ കിട്ടാറില്ലെന്നും പരാതിയുണ്ട്. ഒരാഴ്ചയോളമായി പകലും രാത്രിയും തുടർച്ചയായി വൈദ്യുതി മുടങ്ങുന്നു. ഇത് നഷ്ടമുണ്ടാക്കുന്നതായി വ്യാപാരികൾ പറഞ്ഞു. നെടുംകുന്നം മേഖലയിലും വൈദ്യുതിമുടക്കം പതിവാണ്​. മഴ പെയ്താൽ മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.