'പൈക ആശുപത്രി കെട്ടിടം തുറക്കണം'

എലിക്കുളം: ഉദ്ഘാടനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും പൈക സർക്കാർ ആശുപത്രിയുടെ പുതിയ കെട്ടിടം തുറക്കാത്തതിൽ എലിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. 20കോടിയിലധികം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയിട്ട് ഒരു വർഷത്തിലേറെയായി. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും മറ്റധികൃതരുടെയും അനാസ്ഥ അവസാനിപ്പിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പാലാ ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചൊള്ളാനി ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിംസ് ജീരകത്ത് അധ്യക്ഷത വഹിച്ചു. വി.ഐ. അബ്ദുൽ കരീം, ജോഷി കെ.ആന്റണി, തോമസ് പാലക്കുഴ, യമുന പ്രസാദ്, ചാക്കോ കരിമ്പീച്ചിയിൽ, മാത്യു പോറ്റേടം, ജയകുമാർ പാറക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.