കുമളി: മുല്ലപ്പെരിയാറിൽനിന്ന് ഇടുക്കിയിലേക്ക് ജലം തുറന്നുവിട്ടതോടെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്നാട്ടിലെ ഉയർന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അണക്കെട്ട് സന്ദർശിച്ചു. തമിഴ്നാട് ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ക്രിസ്തുദേശ് കുമാർ, മുല്ലപ്പെരിയാർ, വൈഗ അണക്കെട്ടുകളുടെ ഏകോപന ചുമതലയുള്ള എക്സിക്യൂട്ടിവ് എൻജിനീയർ അൻമ്പുശൽവം, മുല്ലപ്പെരിയാർ എക്സിക്യൂട്ടിവ് എൻജിനീയർ സാം ഇർവിൻ എന്നിവരാണ് അണക്കെട്ടിലെത്തിയത്. ജലനിരപ്പ് 139.60 അടിയിലെത്തിയ ഘട്ടത്തിൽ അണക്കെട്ടിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനായിരുന്നു സന്ദർശനം. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ, ഗാലറി എന്നിവയെല്ലാം സംഘം പരിശോധിച്ചു. കേരള അധികൃതരെ അറിയിക്കാതെയായിരുന്നു തമിഴ്നാട് ഉദ്യോഗസ്ഥരുടെ സന്ദർശനം. ......... Cap: തമിഴ്നാട്ടിലെ ഉയർന്ന ഉദ്യോഗസ്ഥർ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നു ......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.