കോട്ടയം സ്വദേശി എയര്‍ മാര്‍ഷൽ പദവിയിലേക്ക്​

കോട്ടയം: തിരുവാർപ്പ്​ സ്വദേശി ബി. മണികണ്ഠൻ ഇന്ത്യന്‍ വ്യോമസേനയിലെ എയര്‍ മാര്‍ഷൽ പദവിയിലേക്ക്​. എയര്‍ ചീഫ് മാര്‍ഷലിനു തൊട്ടുതാഴെയുള്ള പദവിയിലേക്കെത്തുന്ന മണികണ്ഠന്‍ തിരുവാര്‍പ്പ് പിഷാരത്ത് (രേവതി) റിട്ട. അധ്യാപകനായ ബാലകൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ്. നിലവില്‍ എയർ വൈസ് മാർഷലായ അദ്ദേഹം ന്യൂഡൽഹി ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാനത്ത് അസി. ചീഫാണ്​. കഴക്കൂട്ടത്തെ സൈനിക് സ്കൂളിലും പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം 1986 ജൂണിൽ ഹെലികോപ്​ടർ പൈലറ്റായി ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിച്ചു. ശ്രീലങ്കയിൽ എൽ.ടി.ടി.ഇക്കെതിരായ ഓപറേഷൻ പവൻ, സിയാച്ചിനിലെ ഓപറേഷൻ മേഘ്ദൂത് എന്നിവയിൽ അദ്ദേഹം പങ്കെടുത്തു. വ്യോമസേനയില്‍ നിരവധി സുപ്രധാന തസ്തികകളില്‍ നിയമിതനായിട്ടുണ്ട്. തിരുവാര്‍പ്പ് ക്ഷേത്രത്തോട്​ ചേര്‍ന്നുള്ള വീട്ടിലാണ് മാതാപിതാക്കളുടെ താമസം. ഒരു മാസം മുമ്പും മണികണ്ഠന്‍ തിരുവാര്‍പ്പിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. മണികണ്ഠന്റെ സഹോദരന്‍ ബി. അജിത് ബാബു സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനാണ്. ഗ്രൂപ് ക്യാപ്റ്റൻ (റിട്ട.) നിർമല മണികണ്ഠനാണ്‌ ഭാര്യ. മക്കൾ: അസ്ത്രിത് മണികണ്ഠൻ, അഭിശ്രീ മണികണ്ഠൻ. KTG B MANIKANDAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.