ചങ്ങനാശ്ശേരി: ഭൗതിക വളര്‍ച്ച കൂടുമ്പോള്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ കുടുംബഭദ്രത തകരുമെന്ന് മാര്‍ തോമസ് തറയില്‍. ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി പിതൃവേദിയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി, തുരുത്തി, തൃക്കൊടിത്താനം, ചെങ്ങന്നൂര്‍ ഫൊറോനകളുടെ യുവദമ്പതീ കണ്‍വെന്‍ഷനും കിഡ്സ് ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃവേദി അതിരൂപത പ്രസിഡന്‍റ് ആന്‍സി മാത്യു അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ചങ്ങനാശ്ശേരി കത്തീഡ്രല്‍ പള്ളിവികാരി ഫാ. ജോസ് കൊച്ചുപറമ്പില്‍, അതിരൂപത അസി. ഡയറക്ടര്‍ ഫാ. ബിജോ ഇരുപ്പക്കാട്ട്, ചങ്ങനാശ്ശേരി ഫൊറോന ആനിമേറ്റര്‍ റവ. സിസ്റ്റര്‍ ക്രിസ്റ്റി ജെ.എസ്, എ.പി. തോമസ്, ജോയി പാറപ്പുറം, ജോഷി കൊല്ലാപുരം, ലാലി ഇളപ്പുങ്കല്‍ എന്നിവര്‍ സംസാരിച്ചു. പാലാ സെന്‍റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ടി.സി. തങ്കച്ചന്‍ കണ്‍വെന്‍ഷന്‍ നയിച്ചു. KTL CHR 1 Mar Tharayil യുവദമ്പതീ കണ്‍വെന്‍ഷനും കിഡ്സ് ഫെസ്റ്റും ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ് ഹാളില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.