താലൂക്ക് കൺവെന്‍ഷനും സ്വീകരണവും

ചങ്ങനാശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങനാശ്ശേരി താലൂക്ക് കൺവെൻഷനും സംസ്ഥാന ട്രഷറർ എം.കെ. തോമസുകുട്ടിക്ക് സ്വീകരണവും സംഘടിപ്പിച്ചു. താലൂക്ക് പ്രസിഡന്‍റ്​ രാജൻ ജെ. തോപ്പിൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. വിവിധ യൂനിറ്റുകൾ സംസ്ഥാന ട്രഷറർ എം.കെ. തോമസുകുട്ടിക്ക് സ്വീകരണം നൽകി. ജില്ല ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രവർത്തകസമിതി അംഗം സാംസൺ എം. വലിയപറമ്പിൽ, ജില്ല സെക്രട്ടറിമാരായ ഗിരീഷ് കോനാട്ട്, ടോമിച്ചൻ അയ്യരുകുളങ്ങര, ചങ്ങനാശ്ശേരി മർച്ചന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ ബിജു ആന്‍റണി കയ്യാലപറമ്പിൽ, സംസ്ഥാന കൗൺസിൽ അംഗം ജോയ്സ് സെബാസ്റ്റ്യൻ, താലൂക്ക് ആക്ടിങ്​ ജനറൽ സെക്രട്ടറി ഷിയാസ് വണ്ടാനം, താലൂക്ക് വൈസ് പ്രസിഡന്‍റുമാരായ മുഹമ്മദ് നവാസ്, പി.ജെ. സെബാസ്റ്റ്യൻ, പി.എച്ച്. ഇസ്മയിൽ, മുഹമ്മദ് സഗീർ, സോബിച്ചൻ എബ്രഹാം, സോമനാഥൻ നായർ, ലാലിച്ചൻ മുക്കാടൻ, ഇക്ബാൽ തിരുവിതാംകോട്ടിൽ, ബാബു ആലപ്പുറത്തുകാട്ടിൽ, ഒ.എ. നിസാർ, റൗഫ് റഹിം, ബിന്നറ്റ് തോമസ് എന്നിവര്‍ സംസാരിച്ചു. KTL CHR 3 vyapari കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങനാശ്ശേരി താലൂക്ക് കൺവെൻഷൻ ജില്ല പ്രസിഡന്‍റ്​ എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.