ഏറ്റുമാനൂർ: പൊതുമേഖല സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സിനെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര സഹായം നൽകണമെന്ന് സി.പി.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. 1946ൽ തുടക്കം കുറിച്ച സ്ഥാപനം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 600ലധികം തൊഴിലാളികൾ നേരിട്ടും ആയിരത്തിലധികം തൊഴിലാളികൾ പരോക്ഷമായും ജോലി ചെയ്തിരുന്ന സ്ഥാപനം വേമ്പനാട്ട് കായലിൽനിന്ന് കക്ക വാരൽ നിരോധിച്ചതിനെ തുടർന്നാണ് പ്രതിസന്ധിയിലായത്. കഴിഞ്ഞ എട്ടു വർഷമായി വേജ് ബോർഡ് തീരുമാനപ്രകാരമുള്ള ശമ്പള പരിഷ്‌കരണം നടപ്പായിട്ടില്ല. തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. പിരിഞ്ഞുപോയ തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റിയും നിലവിലെ തൊഴിൽ ചെയ്യുന്ന ജീവനക്കാരുടെ പി.എഫും കുടിശ്ശിക വരുത്തി. അന്യായമായി സർക്കാർ സിമന്‍റിൻെറ പാട്ടം വർധിപ്പിച്ചത് കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. 2010വരെ വർഷം 21,490 രൂപ പാട്ടം ആയിരുന്നത് പുതുക്കി നിശ്ചയിച്ചപ്പോൾ പ്രതിവർഷം 60 ലക്ഷം ആക്കിയാണ് വർധിപ്പിച്ചത്. വർധിപ്പിച്ച പാട്ടം ഉടൻ തന്നെ റദ്ദു ചെയ്യണം. കമ്പനിക്കെതിരെ ആരംഭിച്ച റവന്യൂ റിക്കവറി നടപടികൾ നിർത്തിവെക്കണം. കമ്പനിയുടെ നിലനിൽപിന് ആവശ്യമായ പ്രവർത്തന മൂലധനം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.