തിടനാട്: ജില്ല ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) പൂഞ്ഞാർ ഏരിയ സമ്മേളനം സി.ഐ.ടി.യു ജില്ല പ്രസിഡന്റ് റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഏരിയ പ്രസിഡന്റ് ടി. മുരളി പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗം പി.എസ്. ശശി അനുശോചന പ്രമേയവും വി.കെ. മോഹനൻ രക്തസാക്ഷി പ്രമേയവും ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് ജോയി ജോർജ്, അസോസിയേഷൻ ജില്ല ജോയന്റ് സെക്രട്ടറി പി.എസ്. സുരേന്ദ്രൻ, സി.എം. സിറിയക്, അനൂപ് കെ. കുമാർ, ടി.എസ്. സിജു, ടി.എസ്. സ്നേഹധനൻ, ടി.ആർ. ശിവദാസ്, റെജി ജേക്കബ്, എം.ജി. ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി. മുരളി (പ്രസി), പി.എസ്. ശശി, അനൂപ് കെ. കുമാർ (വൈസ് പ്രസി), കുര്യാക്കോസ് ജോസഫ് (സെക്ര), ടി.എസ്. സിജു, എം.ജി. ബാബു (ജോ. സെക്ര), സി.എം. സിറിയക് (ട്രഷ). തെരഞ്ഞെടുപ്പ് പൊതുയോഗം പാതാമ്പുഴ: 781 മന്നം എൻ.എസ്.എസ് കരയോഗത്തിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം മേഖല പ്രതിനിധി എസ്.ഡി. സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. ഭരണസമിതിയിലേക്ക് പി. സുകുമാരൻ നായർ (പ്രസി), പി.കെ. പ്രേമചന്ദ്രൻ നായർ (വൈസ് പ്രസി), കെ.ആർ. സതീഷ് കുമാർ (സെക്ര), ഷൈനി ജയലാൽ (ജോ. സെക്ര), കെ.എൻ. ബിനു (ട്രഷ), കെ.എസ്. ശ്രീധരൻ നായർ, ടി.ബി. വിജയകുമാർ, ബാലകൃഷ്ണൻ നായർ, ഓമനകുട്ടൻ നായർ (കമ്മിറ്റിയംഗം) എന്നിവരെയും യൂനിയൻ പ്രതിനിധികളായി കെ.ആർ. സതീഷ് കുമാർ, പി.കെ. പ്രമചന്ദ്രൻ നായർ എന്നിവരെയും ഇലക്ട്രൽ റോൾ പ്രതിനിധിയായി കെ.ആർ. സതീഷ് കുമാറിനെയും തെരഞ്ഞെടുത്തു. താലൂക്ക് യൂനിയൻ സെക്രട്ടറി വി.കെ. രഘുനാഥൻ നായർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.