തലയോലപ്പറമ്പ്: സഹകരണ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതക്കും സാമ്പത്തിക തിരിമറിക്കുമെതിരെ മുഖംനോക്കാതെ കർശന നടപടി സ്വീകരിക്കണമെന്നും സഹകരണ മേഖലയുടെ വിശ്വാസം നിലനിർത്താൻ ഭരണസമിതിയും ജീവനക്കാരും ഒരുമയോടെ പ്രവർത്തിക്കണമെന്നും കോട്ടയം കാർഡ് ബാങ്ക് പ്രസിഡന്റും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ. ജി. ഗോപകുമാർ. കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കമ്മിറ്റിയംഗം വി.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈക്കം അർബൻ ബാങ്ക് വൈസ് ചെയർമാനും കെ.പി.സി.സി അംഗവുമായ മോഹൻ ഡി. ബാബു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി കെ.ഒ. ജോസ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. വിരമിച്ച അംഗങ്ങൾക്ക് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.പി. സിബിച്ചൻ, തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് എം.ജെ. ജോർജ്, ജില്ല പ്രസിഡന്റ് കെ.കെ. സന്തോഷ് എന്നിവർ ഉപഹാരം നൽകി. സംസ്ഥാന സെക്രട്ടറി എം.ആർ. സാബു, താലൂക്ക് പ്രസിഡന്റ് പി.ജി. ഷാജിമോൻ, ജോർജ് ജോസഫ്, കെ. ജോർജ് ഫിലിപ്പ്, സുജിത് എസ്. സുരേന്ദ്രൻ, പി.കെ. ജയപ്രകാശ്, എസ്. ശ്രീകാന്ത് സോമൻ, ആർ. ചന്ദ്രസേനൻ, കെ.ജി. രാമചന്ദ്രൻ, എൻ.കെ. സെബാസ്റ്റ്യൻ, രഞ്ജിത് മാത്യു വാതപ്പള്ളിൽ, വിജയമ്മ ബാബു, റെന്നി ജേക്കബ്, പി.ആർ. മനോജ്, ബി. നാഗലക്ഷ്മി, ഐ. മിനിമോൾ, നോബിൾ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.