വീടിന്‍റെ താക്കോൽദാനം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്​ലാമിക് ഡെവലപ്മെന്‍റ്​ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ പണികഴിപ്പിച്ച നിർവഹിച്ചു. പട്ടിമറ്റത്ത് നിർമിച്ചുനൽകിയ പുതിയ വീടിന്റെ താക്കോൽദാനമാണ് നടന്നത്. കാഞ്ഞിരപ്പള്ളിയിലെ 30ഓളം യുവാക്കളുടെ കൂട്ടായ്മയായ ഐ.ഡി.ടിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച നാലാമത്തെ ഭവനമാണ് പട്ടിമറ്റത്തേത്. ഐ.ഡി.ടി ചെയർമാൻ പി.എച്ച്. ഷാജഹാൻ താക്കോൽദാനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്‍റ്​ പി.എം. അബ്ദുസ്സലാം പാറയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. നൈനാർ പള്ളി ചീഫ് ഇമാം ഇജാസൂൽ കൗസരി മുഖ്യപ്രഭാഷണവും ഐ.ഡി.ടി സകാത് സെൽ കൺവീനർ മൻസൂർ മങ്കാശ്ശേരി ആമുഖ പ്രഭാഷണവും നടത്തി. പട്ടിമറ്റം ജമാഅത്ത് ചീഫ് ഇമാം ഷരീഫ് മൗലവി, തോട്ടുമുഖം മസ്ജിദ് ഇമാം ഹബീബുല്ല മൗലവി, ഐ.ഡി.ടി വൈസ് ചെയർമാൻ അൻവർ പുളിമൂട്ടിൽ, സെക്രട്ടറി പി.എസ്. അൻസാർ, ട്രഷറർ ടി.സി. താജുദ്ദീൻ എന്നിവർ സംസാരിച്ചു. KTL WBL islamic Trust ഐ.ഡി.ടിയുടെ നാലാമത് ഭവനത്തിന്‍റെ താക്കോൽദാനം ചെയർമാൻ പി.എച്ച്. ഷാജഹാൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.