അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോട്ടയം: പാമ്പാടിയിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ്​ ചെയ്തു. പാമ്പാടി ചീരംപറമ്പിൽ വീട്ടിൽ വിൽസൺ ഐസക്കിനെയാണ് (45) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്‍റെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചുകയറി അയാളെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വിൽസണും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. വിൽസൺ വീട്ടിൽവന്ന സമയത്ത് ഭാര്യയെ കാണാതിരിക്കുകയും തുടർന്ന് ഭാര്യ അയൽവാസിയുടെ വീട്ടിലുണ്ടെന്ന സംശയത്താല്‍ അയൽവാസിയുടെ വീട്ടിൽകയറി അയാളെ വെട്ടുകയായിരുന്നു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാമ്പാടി എസ്.ഐമാരായ ലെബിമോൻ, തോമസ് എം.ജോർജ്, എ.എസ്.ഐ രമേഷ്കുമാർ, സി.പി.ഒ ദയാലു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. KTL Wilson വിൽസൺ ഐസക് -------------------------- കഞ്ചാവുമായി യുവാവ്​ പിടിയിൽ പാലാ: വില്‍പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ പൊലീസ്​ പിടികൂടി. പാലാ കൊല്ലപ്പള്ളി തച്ചുപറമ്പിൽ വീട്ടിൽ ദീപക് ജോണിനെയാണ് (26) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കളുടെ വിൽപന തടയുന്നതിന്‍റെ ഭാഗമായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പൂവരണിയിലെ ഇയാൾ താമസിക്കുന്ന വീട്ടില്‍നിന്ന്​ വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി പിടികൂടിയത്. ഇയാൾക്ക് രാമപുരം, മേലുകാവ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടിക്കേസുകൾ നിലവിലുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കാപ്പ നിയമനടപടി സ്വീകരിച്ചുവരുന്നതിനിടയിലാണ് ഇയാളെ കഞ്ചാവുമായി പാലാ പൊലീസ് പിടികൂടിയത്. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ ഷാജി സെബാസ്റ്റ്യൻ, എ.എസ്.ഐ ബിജു കെ.തോമസ്​, സി.പി.ഒമാരായ ബിനുമോൾ, അജു വി.തോമസ്​ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. KTL Deepak ദീപക് ജോൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.