അയ്മനം: പഞ്ചായത്തിലെ ഒളോക്കരി പാടത്ത് വെള്ളിയാഴ്ച രാത്രി റിങ് ബണ്ട് പൊട്ടി 70 ദിവസം പിന്നിട്ട നെൽപാടത്ത് വെള്ളം കയറി. കഴിഞ്ഞ ദിവസം മടവീഴ്ച ഉണ്ടായെങ്കിലും കർഷകരുടെ കഠിനാധ്വാന ഫലമായി മട ഇട്ട് രക്ഷിച്ച പാടത്താണ് തൊട്ടടുത്ത ദിവസം റിങ് ബണ്ട് പൊട്ടി വെള്ളം കുതിച്ചുകയറിയത്. രാത്രി നിരീക്ഷണത്തിന് ഏർപ്പെടുത്തിയിരുന്ന കർഷകരാണ് വടക്കേ പുറംബണ്ടിലെ റിങ് ബണ്ട് പൊട്ടിയത് കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചയോളം നീണ്ട കഷ്ടപ്പാടിനൊടുവിൽ പൊട്ടിപ്പോയ റിങ് ബണ്ട് പുനർനിർമിച്ച് 380 ഏക്കറിലെ കൃഷി സംരക്ഷിച്ചു. പാടത്തിന്റെ നാലുപുറം ബണ്ടുകളിലായി 70 കുടുംബങ്ങൾ പാർക്കുന്നുണ്ട്. നെൽകൃഷി സംരക്ഷിക്കുന്നതിനൊപ്പം പുറംബണ്ടിലെ ജനങ്ങൾക്കും സംരക്ഷണം നൽകാൻ കർഷകരുടെ പ്രയത്നത്താൽ സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.