പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ മറവിൽ ഒളിയജണ്ട നടപ്പാക്കരുത് -കെ.എസ്.ടി.യു

പൊൻകുന്നം: പാഠ്യപദ്ധതി പരിഷ്കരണ മറവിൽ സർക്കാർ ഒളിയജണ്ടകൾ നടപ്പാക്കാൻ നീക്കം നടത്തിയാൽ ബദൽ പാഠ്യപദ്ധതി അവതരിപ്പിക്കുമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡന്‍റ്​ കരീം പടുകുണ്ടിൽ. കെ.എസ്.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജില്ല അധ്യാപക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എൽ.എസ്.എസ് തീവ്രപരിശീലന പരിപാടിയുടെ കോഓഡിനേറ്റർ അനീഷ്​ നാസറിന്​ ഉപഹാരം നൽകി. മുസ്​ലിംലീഗ് ജില്ല പ്രസിഡന്‍റ്​ അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ നാസർ മുണ്ടക്കയം അധ്യക്ഷതവഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ മെഡി പ്ലസ് പദ്ധതിയുടെ വിശദീകരണവും ശിഹാബ് തങ്ങൾ അനുസ്മരണവും സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൽഖാദർ അവാർഡുകൾ സമ്മാനിച്ചു. സംസ്ഥാന ഭാരവാഹികളായ പി.കെ. അസീസ്, കല്ലൂർ മുഹമ്മദാലി, ടി.എ. നിഷാദ്, ടി.എ. അബ്ദുൽ ജബ്ബാർ, എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി.ഐ. നൗഷാദ്, പെൻഷനേഴ്സ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കരീം മുസ്​ലിയാർ, എസ്.ഇ.യു ജില്ല പ്രസിഡന്‍റ്​ ഷാഹുൽ ഹമീദ്, വനിത ലീഗ് ജില്ല പ്രസിഡന്‍റ്​ ഷഹബാനത്ത് ടീച്ചർ, വി.എം.എ റഷീദ്, തൗഫീഖ് കെ.ബഷീർ, എൻ.വൈ. ജമാൽ എന്നിവർ സംസാരിച്ചു. KTL VZR 2 K.S.T.U കെ.എസ്.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും അധ്യാപക സംഗമവും പൊൻകുന്നത്ത് മുസ്​ലിം ലീഗ് ജില്ല പ്രസിഡന്‍റ്​ അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.