പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ഏറ്റവും വലിയ ഡാമായ കക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കക്കി -ആനത്തോട് റിസര്‍വോയറിന്‍റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 10 വരെ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 975.75 മീറ്ററാണ്. ജലനിരപ്പ് 973.75 മീറ്റര്‍ എത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് ബ്ലൂ അലർട്ട് നൽകിയിരുന്നു. ശനിയാഴ്ച രാവിലെ തന്നെ ജലനിരപ്പ് 974.75 മീറ്റർ പിന്നിട്ടതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാമാണ് കക്കി -ആനത്തോട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.