അതിദാരിദ്ര്യ നിര്‍മാര്‍ജനം: പഞ്ചായത്ത് അധ്യക്ഷന്മാർക്ക് പരിശീലനം

കോട്ടയം: അതിദാരിദ്രം അനുഭവിക്കുന്നവരെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ പഞ്ചായത്ത് അധ്യക്ഷന്മാർക്ക്​ പ്രത്യേക പരിശീന ക്ലാസ് സംഘടിപ്പിച്ചു. അതിദാരിദ്ര്യ കുടുംബങ്ങള്‍ക്കായി മൈക്രോ പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് അധ്യക്ഷന്മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്. കിലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി പഞ്ചായത്ത് അസോസിയേഷന്‍ ജില്ല സെക്രട്ടറി അജയന്‍ കെ. മേനോന്‍ ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട്​ ഡയറക്ടര്‍ പി.എസ്. ഷിനോ അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ ലിറ്റി മാത്യു പദ്ധതി വിശദീകരിച്ചു. കില സീനിയര്‍ റിസോഴ്‌സ്‌പേഴ്‌സൻ സി. ശശി ക്ലാസിന്​ നേതൃത്വം നൽകി. അഞ്ച്​ വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് അതിദാരിദ്രം നിര്‍മാര്‍ജനം ചെയ്യുക എന്നതാണ് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം. ജില്ലയില്‍ 1071 കുടുംബങ്ങളാണ് അതിദാരിദ്ര്യം അനുഭവിക്കുന്നത്. ഏറ്റവും അധികം അതിദരിദ്രര്‍ ഉള്ളത് കോട്ടയം നഗരസഭ പരിധിയിലും കുറവുള്ളത് തലയോലപ്പറമ്പിലുമാണ്. ................................ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് ധനസഹായം കോട്ടയം: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ കുട്ടികളില്‍ 2021-22 അധ്യയനവര്‍ഷത്തില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി, ഹയർ സെക്കന്‍ഡറി/ വി.എച്ച്.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് ധനസഹായം നല്‍കും. ആഗസ്റ്റ് 31നകം അപേക്ഷിക്കണം. വിശദവിവരത്തിന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.