വിവിധ വാർഷിക പദ്ധതികൾക്ക് അംഗീകാരം

ഈരാറ്റുപേട്ട: നഗരസഭയിൽ 2022-23 വർഷത്തെ 10.69 കോടിക്കുള്ള വിവിധ പദ്ധതികൾക്ക്​ ഡി.പി.സിയുടെ അംഗീകാരം ലഭിച്ചു. വനിത ഘടകപദ്ധതിയിൽ 17.07 ലക്ഷം രൂപയും സാമൂഹിക സുരക്ഷ സ്കീമുകളിൽ 70 ലക്ഷം രൂപയും ധനകാര്യ കമീഷൻ ഗ്രാന്‍റ്​ ഇനത്തിൽ 12,49 ലക്ഷം രൂപയും കുടിവെള്ളം, മാലിന്യ നിർമാർജനം എന്നിവക്കും ദുരന്തനിവാരണത്തിനുമായി 22.5 ലക്ഷം രൂപയും വകയിരുത്തി. എം.സി.എഫ്, ആർ.ആർ.എഫ്, ഓപൺ സ്റ്റേഡിയം എന്നിവക്ക് സ്ഥലം വാങ്ങുന്നതിനും അംഗീകാരം ലഭിച്ചു. നഗരസൗന്ദര്യവത്​കരണ ഭാഗമായി കുരിക്കൾ നഗർ, നടക്കൽകുളം, കടുവാമുഴി, വുഡ് ലാൻഡ്​ ജങ്ഷനുകളിൽ ഓപൺ ജിംനേഷ്യം, നഗരകവാടങ്ങളിൽ സ്വാഗതബോർഡുകളും മുനിസിപ്പൽ റോഡുകളിൽ ദിശാബോർഡുകളും പദ്ധതിയിൽ ഉൾപ്പെടുത്തി. നഗരസഭ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയായ അസ്ത്ര എന്ന വിദ്യാഭ്യാസ പ്രോജക്ടിന് 10 ലക്ഷം രൂപ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യക്ഷേമ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുനിത ഇസ്മായിൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.