'പ്രളയബാധിത പ്രദേശത്തെ റോഡുകൾ ഗതാഗത യോഗ്യമാക്കണം'

പാലാ: മീനച്ചിൽ താലൂക്കിലെ വിവിധ മേഖലകളിൽ കനത്തമഴയിലും മണ്ണൊലിപ്പിലും തകർന്ന എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കുന്നതിന് വിവിധ വകുപ്പുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നിർവാഹക സമിതി. മൂന്നിലവ് പഞ്ചായത്തിലെ ഭൂരിപക്ഷം റോഡുകളും പാടെ തകർന്നിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മണ്ണിടിഞ്ഞും കല്ലുകൾ നിരന്നും അപകടകരമായ നിലയിലുള്ള റോഡുകളിൽ ഗതാഗത സുരക്ഷിതത്വം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.