രക്ഷാപ്രവര്‍ത്തനത്തിന്​ ദുരന്തനിവാരണ സ്‌പെഷല്‍ ടീമുകള്‍

മുണ്ടക്കയം: കൂട്ടിക്കല്‍ മുണ്ടക്കയം മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പരിശീലനം കിട്ടിയ പ്രത്യേക ടീമുകള്‍ രംഗത്ത്. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക ടീമിലെ 25 പേരും അഗ്​നിരക്ഷാസേനയുടെ ആറുപേരുമടങ്ങുന്ന സംഘമാണ് മേഖലയിൽ ക്യാമ്പ്​ ചെയ്യുന്നത്. മുണ്ടക്കയം സി.എം.എസ് ഹൈസ്‌കൂളിലാണ് ഇവരുടെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. അഗ്​നിരക്ഷാസേനയുടെ കോട്ടയം, പാമ്പാടി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ സേനാംഗങ്ങള്‍ സ്ഥലത്തുണ്ട്. മേഖലയില്‍ എവിടെ രക്ഷാപ്രവര്‍ത്തനം ആവശ്യമായി വന്നാലും ഓടിയെത്താന്‍ തരത്തിലുള്ള സർവസാമഗ്രികളുമായാണ് ഇരുടീമും എത്തിയിരിക്കുന്നത്. 24 മണിക്കൂറും ക്യാമ്പ്​ പ്രവര്‍ത്തിക്കുന്നുണ്ട്​. KTL WBL SPL TEAM FOR MUNDAKAYAM മുണ്ടക്കയം സി.എം.എസ് ഹൈസ്‌കൂളിലെ സേന ടീം സംവിധാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.