ഡോക്ടർക്കെതിരെ പരാതി നൽകി ബി.ജെ.പി

പെരുവ: പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ സമയത്ത് ജോലിക്ക് ഹാജരാകുന്നില്ലെന്ന്​ ആരോപണം. ആഴ്ചയിൽ മൂന്നോ, നാലോ ദിവസം മാത്രമേ രോഗികളെ പരിശോധിക്കുന്നുള്ളൂവെന്നും, രോഗികളോട് ജീവനക്കാർ അപമര്യാദയായി പെരുമാറുന്നതായും പരാതി ഉയരുന്നുണ്ട്​. ഡോക്ടർ ജോലിക്ക് വരുന്ന ദിവസം 10 മണിക്ക് ശേഷമേ എത്തുകയുള്ളൂവെന്നും രോഗികൾ പറയുന്നു. ഡോക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥക്കെതിരെ ബി.ജെ.പി മുളക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ അജീഷ് കുറുമഠം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് പരാതിനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.