കൂട്ടിക്കല്‍: പുല്ലകയാറിന്‍റെ ഒഴുക്കില്‍ റിയാസ് ഒഴുകിപ്പോകുന്നത് നോക്കിനില്‍ക്കാന്‍ മാത്രമേ കൂട്ടുകാര്‍ക്കായുള്ളൂ. കൂട്ടിക്കല്‍ ടൗണിലെ ചുമട്ടുതൊഴിലാളിയാണ് കാണാതായ റിയാസ്. കൂട്ടുകാരുമൊത്തു ഒഴുക്കിലെത്തുന്ന സാധനങ്ങള്‍ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് കാല്‍വഴുതി വെള്ളത്തില്‍ വീണത്. നീന്തല്‍വശമുള്ള റിയാസ് നീന്തിക്കയറുമെന്ന് കരുതിയെങ്കിലും നടന്നില്ല. 500മീറ്ററോളം ദൂരത്തിലുള്ള ചെക്കുഡാമും കഴിഞ്ഞ് റിയാസ് ഒഴുകുന്നത് കണ്ടെങ്കിലും രക്ഷപ്പെടുത്താന്‍ കൂട്ടുകാർക്ക് കഴിഞ്ഞില്ല. ഇതിനിടയില്‍ ചപ്പാത്ത് പാലത്തില്‍ വെള്ളപ്പാച്ചിൽ കണ്ടുനില്‍ക്കുന്നവരുടെ മുന്നിലൂടെ ഒരാള്‍ ഒഴുകിവരുന്നത് കണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുന്നതിന് മുമ്പുതന്നെ റിയാസ് ഒഴുകിപ്പോയിരുന്നു. രാത്രിവൈകിയും റിയാസിനായുള്ള തിരച്ചില്‍ അഗ്നിരക്ഷാസേനയും മുണ്ടക്കയം പൊലീസും നടത്തിയെങ്കിലും ശ്രമം വിഫലമായി. KTG WBL Riyas story ചിത്രം.... റിയാസ് കൂട്ടിക്കല്‍ ചപ്പാത്തിന് സമീപത്തു കൂടി പുല്ലകയാറിലൂടെ ഒഴുകി വരുന്നതിന്‍റെ വിഡിയോ ദൃശ്യം --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.